-
കൊറോണക്കാലത്ത് സുരക്ഷിതരായി വീടുകളില്‍ തന്നെ ഇരിക്കണമെന്ന് ആവശ്യപ്പെടുന്ന സമയത്ത് സ്വന്തം സുരക്ഷ നോക്കാതെയും തൊഴിലെടുക്കാന്‍ വിധിക്കപ്പെട്ട ചിലരുണ്ട് അവരെയും മറക്കരുതെന്ന് ഓര്‍മിപ്പിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അരുണ്‍ സഹജീവികളോടും കരുതല്‍ വേണമെന്ന് ഓര്‍മപ്പെടുത്തുന്നത്.
അരുണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഇന്ന് ഫ്‌ളാറ്റില്‍ വേസ്റ്റ് എടുക്കാന്‍ വന്ന ചേച്ചിയെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു കൊറോണ കാലമാണ് സൂക്ഷിക്കണേ.. അവരെന്നെ നോക്കി അര്‍ത്ഥഭംഗമായി ഒന്ന് ചിരിച്ചു ആ ചിരിയുടെ പിന്നാമ്പുറത്തു പറയാന്‍ പലതുമുണ്ടെന്നു അപ്പോള്‍ തന്നെ പിടികിട്ടി, അതുകൊണ്ടു തന്നെ ചോദിച്ചു...
എന്തെ പറഞ്ഞത് ഇഷ്ട്ടായില്ലേ..?? ഉടന്‍ മറുപടി വന്നു 'അയ്യോ അതുകൊണ്ടല്ല പണി നിര്‍ത്തി സൂക്ഷിച്ചു വീട്ടിലിരിക്കണമെന്നുണ്ട് അപ്പോള്‍ നിങ്ങളൊക്കെ ഈ വേസ്റ്റ് എന്തോ ചെയ്യും.. അത് ആലോചിക്കുമ്പോള്‍ വീട്ടിലിരിപ്പ് ഉറയ്ക്കില്ല..! പെട്ടെന്ന് എടുത്തിട്ട് പോകാന്നു വെച്ചാല്‍.. എല്ലാരും വീട്ടിലായതു കൊണ്ട് സാധാരണയുടെ മൂന്നു ഇരട്ടിയ വേസ്റ്റ്...' പിന്നെ ഒന്നും പറയാതെ ഒരു ദേവതയെ പോലെ അവര്‍ ലിഫ്റ്റിലേക്കു കയറി..!
ഇതില്‍ക്കൂടുതല്‍ എന്ത് പറയാന്‍ നമ്മുക്കായി ചിന്തിക്കുന്ന ആയിരങ്ങള്‍ പുറത്തുള്ളത് കൊണ്ട് മാത്രമാണ് നമ്മള്‍ സുരക്ഷിതരായി അകത്തിരിക്കുന്നതു..! വേസ്റ്റ് പാടില്ല എന്നല്ല വേസ്റ്റില്‍ പോലും ചിലര്‍ നമ്മളോട് കാണിക്കുന്ന കരുതലുണ്ട്..! അവരേയും ഓര്‍ക്കുക
Content Highlights : Arun Gopy Facebook Post On Home Quarantine corona outbreak asks to care for others
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..