കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയ ദുരിതത്തില്‍ കയ്യഴിഞ്ഞ് സഹായങ്ങള്‍ നല്‍കാന്‍ മുന്നിട്ടിറങ്ങിയ തിരുവനന്തപുരം കോര്‍പറേഷന്‍  മേയര്‍ വി.കെ പ്രശാന്തിനെ അഭിനന്ദിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. 

പ്രളയക്കെടുതി രൂക്ഷമായ ആദ്യ ദിനങ്ങളില്‍ തെക്കന്‍ കേരളത്തില്‍ നിന്നും വേണ്ടത്ര സഹായങ്ങള്‍ എത്തുന്നില്ല എന്ന പരാതി ഉയര്‍ന്നു വന്നിരുന്നു. ഇതുകൂടാതെ തത്കാലം അവശ്യവസ്തുക്കളുടെ കുറവ് അനുഭവപ്പെടുന്നില്ലെന്നും അവ അയക്കേണ്ട സാഹചര്യമില്ലെന്നും തിരുവനന്തപുരം കളക്ടര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചതും തുടര്‍ന്ന് ലീവില്‍ പ്രവേശിച്ചതുമെല്ലാം വിവാദവുമായിരുന്നു.. ഈ പശ്ചാത്തലത്തിലാണ് കുറഞ്ഞ സമയം കൊണ്ട് നാല്‍പതോളം ലോഡ് നിറയെ അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കിയ തിരുവനന്തപുരം മേയര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള അരുണ്‍ ഗോപിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നത് 

അരുണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സന്തോഷം ശ്രീ പ്രശാന്ത് ദുരിതക്കയത്തില്‍ വീണുപോയവരോടൊപ്പം മനസ്സ് അറിഞ്ഞു നില്‍ക്കുന്നതില്‍! രാഷ്ട്രിയവും മതവുമൊക്കെ മനുഷ്യത്വം എന്ന വികാരത്തിന്റെ അതിരുകള്‍ക്കപ്പുറത്താണെന്നു പ്രവര്‍ത്തിയിലൂടെ കാണിച്ചു തരുന്നതില്‍! 
തെങ്ങും തെക്കനും ചതിക്കില്ല.!അരുണ്‍ ഗോപി കുറിച്ചു

aRUN gOPY


പ്രളയക്കെടിയുതി ഏറ്റവും കൂടുതല്‍ രൂക്ഷമായ നിലമ്പൂര്‍, വയനാട് മേഖലകളിലേക്കായി ഇതുവരെ നാല്‍പത്തിമൂന്ന് വണ്ടികളാണ് അവശ്യ സാധനങ്ങളുമായി തിരുവനന്തപുരത്തു നിന്നും തിരിച്ചത്. കയ്യഴിഞ്ഞ ഈ സഹായത്തിനു പ്രോത്സാഹനം നല്‍കി കൊണ്ടുള്ള രസകരമായ ട്രോളുകളും സജീവമായിരുന്നു  

Trolls

Content Highlights : Arun Gopy Congratulates Thiruvananthapuram mayor VK Prashanth