ചിത്രത്തിന്റെ പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS
'ജോ ആന്റ് ജോ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന '18+' പ്രദർശനത്തിന് ഒരുങ്ങുന്നു. നസ്ലിൻ നായകനാകുന്ന ചിത്രത്തിൽ ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവൻ, മനോജ് കെ യു, ശ്യാം മോഹൻ, കുമാർ സുനിൽ, ബാബു അന്നൂർ, നിഖില വിമൽ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
യുവതലമുറയുടെ ജീവിത പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ സാഫ് ബ്രോസ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മീനാക്ഷി ദിനേശാണ് നായിക.
ഫലൂദ എന്റർടെയിൻമെന്റ്, റീൽസ് മാജിക്ക് എന്നീ ബാനറിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ഡോക്ടർ ജിനി കെ ഗോപിനാഥ്, ജി പ്രജിത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ, സുഹൈൽ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് "മദനോത്സവം" എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യർ സംഗീതം നിർവഹിക്കുന്നു. എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.
എഡിറ്റിങ്- ചമൻ ചാക്കോ, പശ്ചാത്തല സംഗീതം -ക്രിസ്റ്റോ സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ -നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ -ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനർ- സുജിത് സി.എസ്, മേക്കപ്പ് -സിനൂപ്‌രാജ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് -ശ്രീക്കുട്ടൻ ധനേശൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -റെജിവൻ അബ്ദുൾ ബഷീർ, ഡി ഐ -ലിജു പ്രഭാകരൻ, സൗണ്ട് മിക്സിങ് -വിഷ്ണു സുജാതൻ, സ്റ്റിൽസ് -അർജുൻ സുരേഷ്, പരസ്യകല- യെല്ലോടൂത്ത്, വിതരണം -ഐക്കൺ സിനിമാസ്, പി.ആർ.ഒ -എ.എസ്. ദിനേശ്.
Content Highlights: arun d jose movie naslin in 18 plus romantic comedy entertainer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..