കോളിവുഡില്‍ നമ്പര്‍ വണ്‍ നായികയായി തിളങ്ങുന്ന നയന്‍താര വിക്രത്തിന്റെ നായികയാകുന്നു. അരിമ തമ്പിയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തിലാണ് നയന്‍സും വിക്രവും ആദ്യമായി ഒന്നിക്കുന്നത്. ഇതുവരെയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ വിക്രത്തിന് പോലീസ് വേഷമാണ്. അടുത്തവര്‍ഷം ആദ്യം ഷൂട്ടിങ് തുടങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഷിബു തമീന്‍സാണ്. തനി ഒരുവന് പിന്നാലെ നാനും റൗഡി താനും ഹിറ്റായതോടെ തമിഴകത്ത് നയന്‍സിന് വന്‍ തിരക്കാണ്. മലയാളത്തില്‍ എ.കെ സാജന്റെ മമ്മൂട്ടി ചിത്രമായ പുതിയ നിയമം തമിഴില്‍ പാണ്ഡിരാജിന്റെ ഇതു നമ്മ ആള്‍ എന്നീ ചിത്രങ്ങളാണ് നയന്‍താരയുടെ റിലീസിന് ഒരുങ്ങുന്ന സിനിമകള്‍