ന്യൂഡല്‍ഹി:  പുതിയ ജയിംസ് ബോണ്ട് ചിത്രമായ സ്‌പെക്ടറിലെ ചുംബന രംഗം വെട്ടിമാറ്റിയ സെന്‍സര്‍ ബോര്‍ഡ് നടപടിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. 'സന്‍സ്‌കരി ജയിംസ് ബോണ്ട്' ഹാഷ്ടാഗിലെ പോസ്റ്റുകള്‍ ബോണ്ട് നായികയെ തുണിയുടിപ്പിച്ചു. സാക്ഷാല്‍ ജയിംസ് ബോണ്ടിനെ തന്നെ ഇന്ത്യന്‍ ശൈലിയില്‍ വസ്ത്രം ധരിപ്പിച്ച് കാവി ഷാള്‍ പുതപ്പിച്ച് കുറിതൊട്ടാണ് സന്‍സ്‌കരി ജയിംസ് ബോണ്ട് പേജിലെ പോസ്റ്റുകള്‍. ബിക്കിനി ധരിച്ച ബോണ്ട് നായികയെ ഗാഗ്ര ഛോളി ധരിപ്പിച്ചാണ് പോസ്റ്റുകള്‍.

spectre

ഇന്ത്യന്‍ ആചാരം അനുകരിച്ച് മി.എമ്മിന്റെ കാല്‍തൊട്ട് വന്ദിച്ചാണ് ബോണ്ട് വില്ലനെ നേരിടാന്‍ പോകുന്നതെന്ന് പോസ്റ്റുകള്‍ പരിഹസിക്കുന്നു. ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് പറ്റിയ രംഗമല്ലെന്ന കാരണം പറഞ്ഞാണ് ചിത്രത്തിലെ രണ്ട് ചുംബനസീനുകള്‍ സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയത്. സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹലാജ് നിഹലാനി നേരിട്ട് ഇടപെട്ടാണ് രണ്ട് സീനുകള്‍ വെട്ടിമാറ്റിയത്.

bond spectre

നിഹലാനി ഇങ്ങനെ സീനുകള്‍ വെട്ടിമാറ്റാന്‍ നിര്‍ദേശിക്കുക പതിവാണെന്നും ചുംബന രംഗങ്ങള്‍ക്കൊപ്പം മറ്റ് ചില ഷോട്ടുകളും ഒഴിവാക്കിയുണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗം അശോക് പണ്ഡിറ്റ് ബി.ബി.സിയോട് പറഞ്ഞു.