നേരില്‍ കാണാന്‍ കഴിയാത്തതില്‍ ദക്ഷിണാഫ്രിക്കന്‍ ആരാധികയോട് മാപ്പുപറഞ്ഞ് അമിതാഭ് ബച്ചന്‍. ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള, വീല്‍ചെയറില്‍ കഴിയുന്ന ആരാധികയോടാണ് ബച്ചന്‍ ട്വിറ്ററിലൂടെ മാപ്പു പറഞ്ഞത്.

ഞാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നാണ്. കാണാന്‍ താത്പര്യപ്പെടുന്നു എന്ന ബോര്‍ഡും പിടിച്ച ചിത്രം സഹിതമാണ് പെണ്‍കുട്ടി ബച്ചന് ട്വീറ്റ് അയച്ചത്. എല്ലാ ഞായറാഴ്ചയും  വീടിനുമുന്നില്‍ താന്‍ ആരാധകരെ കാണുമെന്ന് ബച്ചന്‍ പറഞ്ഞിരുന്നു. തന്റെ വീടിനുപുറത്ത് ആരാധകര്‍ നില്‍ക്കുന്ന ചിത്രവും ഇതോടൊപ്പം ബിഗ് ബി പുറത്തുവിട്ടു.