വെബ്സീരീസിലൂടെ സൈനികരെ അധിക്ഷേപിച്ചു, ഏക്താ കപൂറിനും അമ്മയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട്


ബെ​ഗുസാരായി സ്വദേശിയും വിമുക്തഭ​ടനുമായ ശംഭുകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജഡ്ജ് വികാസ് കുമാറാണ് വാറണ്ട് പുറപ്പെടുവിച്ചത്.

ഏക്താ കപൂർ | ഫോട്ടോ: എ.എഫ്.പി

ലച്ചിത്ര നിർമാതാവും സംവിധായികയുമായ ഏക്താ കപൂറിനും അമ്മ ശോഭാ കപൂറിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബിഹാറിലെ ബെ​ഗുസാരായി കോടതി. ഏക്തയുടെ പുതിയ വെബ് സീരീസായ ട്രിപ്പിൾ എക്സ്: സീസൺ ടുവിൽ സൈനികരെ അധിക്ഷേപിക്കുകയും അവരുടെ കുടുംബാം​ഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തെന്ന പരാതിയെ തുടർന്നാണ് നടപടി.

ബെ​ഗുസാരായി സ്വദേശിയും വിമുക്തഭ​ടനുമായ ശംഭുകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജഡ്ജ് വികാസ് കുമാറാണ് വാറണ്ട് പുറപ്പെടുവിച്ചത്. 2020-ലായിരുന്നു പരാതി നൽകിയത്. ഒരു വിമുക്തഭടന്റെ ഭാര്യയേക്കുറിച്ച് ആധിക്ഷേപകരമായ നിരവധി രം​ഗങ്ങൾ സീരീസിൽ ഉണ്ടെന്ന് ശംഭുകുമാറിന്റെ പരാതിയിൽ പറയുന്നു.



ഏക്തയുടെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെയാണ് ട്രിപ്പിൾ എക്സ്: സീസൺ ടു റിലീസായത്. ശോഭാ കപൂറിനും ബാലാജി ടെലിഫിലിംസ് ലിമിറ്റഡുമായി ബന്ധമുണ്ടെന്ന് ശംഭുകുമാറിന്റെ അഭിഭാഷകൻ ഹൃഷികേശ് പഥക് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോടതിക്ക് മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഏക്തയ്ക്കും ശോഭയ്ക്കും കോടതി സമൻസ് അയച്ചിരുന്നു. സീരീസിലെ വിവാദമായ ചിലരം​ഗങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്ന് ഇതിന് മറുപടിയായി കോടതിയെ അറിയിച്ചതല്ലാതെ ഇരുവരും നേരിൽ ഹാജരായിട്ടില്ല. ഇതിനാലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്നും ഹൃഷികേശ് പഥക് ചൂണ്ടിക്കാട്ടി.

Content Highlights: Arrest Warrant Against Producer Ekta Kapoor and Mother, XXX Season 2


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented