Arnold Photo | Instagram
രണ്ടാമത് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഹോളിവുഡ് താരം അർണോൾഡ് ഷ്വാർസ്നെഗർ സുഖം പ്രാപിച്ചു വരുന്നു. അർണോൾഡ് തന്നെയാണ് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്.
ചികിത്സയിലിരുന്ന ക്ലീവ്ലാൻഡ് ക്ലിനിക്കിലെ സ്റ്റാഫുകൾക്ക് നന്ദി പറഞ്ഞു കൊണ്ട് പങ്കുവച്ച കുറിപ്പിലാണ് താരം തന്റെ ആരോഗ്യത്തെ കുറിച്ച് ആരാധകരെ അറിയിച്ചത്.
97 ലാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അർണോൾഡിന് പൾമോണറി വാൽവ് ഘടിപ്പിക്കേണ്ടി വരുന്നത്. 2018 ൽ ഇത് വീണ്ടും മാറ്റി ഘടിപ്പിച്ചിരുന്നു.
84 ൽ പുറത്തിറങ്ങിയ ദി ടെർമിനേറ്റർ എന്ന ചിത്രത്തിലൂടെയാണ് അർണോൾഡ് പ്രശസ്തിയിലേക്ക് ഉയരുന്നചത്. ചിത്രത്തിന്റെ മറ്റു ഭാഗങ്ങളിലും കേന്ദ്ര കഥാപാത്രമായത് അർണോൾഡാണ്. ആറ് സിനിമകളിലൂടെ 35 വർഷം പിന്നിട്ട ടെർമിനേറ്റർ ഫ്രാഞ്ചൈസി ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ആവേശമാണ്. ടെർമിനേറ്റർ ഫ്രാഞ്ചൈസിയിലെ ആറാമത്തെ ചിത്രം 'ടെർമിനേറ്റർ: ഡാർക്ക് ഫേറ്റ്' കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്.
കൊറോണ വൈറസിനെ തുരത്തുന്ന പ്രവർത്തനങ്ങൾക്കായി ആരോഗ്യപ്രവർത്തകർക്ക് അർണോൾഡ് സഹായമെത്തിച്ചിരുന്നു. യുഎസ്സിലെ ആരോഗ്യപ്രവർത്തനങ്ങൽക്കു വേണ്ടുന്ന മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിക്കുന്നതിനായി പത്ത് കോടി രൂപയാണ് നടൻ സംഭാവന നൽകിയത്. കൂടാതെ കൂടുതൽ പേരിൽ നിന്നും സംഭാവനകൾ അഭ്യർഥിച്ചുകൊണ്ട് ഫ്രണ്ട്ലൈൻ റെസ്പോണ്ടേഴ്സ് എന്ന പേരിലൊരു ഫണ്ടും രൂപീകരിച്ചിരുന്നു.
Content Highlights : Arnoldschwarzenegger after second heart surgery Terminator Series


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..