നടന്‍ അര്‍ണവ് പ്രണയിച്ച്‌ വഞ്ചിച്ചുവെന്ന് ട്രാന്‍സ്‌ യുവതി


അർണവ് ട്രാൻസ്‌ജെൻഡർ യുവതിക്കൊപ്പം, അർണവ്

നടന്‍ അര്‍ണവ് അംജദ് തന്നെ വഞ്ചിച്ചുവെന്ന വെളിപ്പെടുത്തലുമായി ട്രാന്‍സ്‌ യുവതി രംഗത്ത്. അര്‍ണവിന്റെ ഭാര്യയും നടിയുമായ ദിവ്യ ശ്രീധര്‍ നടനെതിരേ പരാതിയുമായി രംഗത്ത് വന്നതിന് പിന്നാലെയാണ്‌ ട്രാന്‍സ്‌ യുവതി വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അര്‍ണവ് തന്നെ പ്രണയിച്ച് വഞ്ചിച്ചുവെന്ന് ഇവര്‍ പറയുന്നു. തന്നോട് പ്രണയമുള്ളപ്പോള്‍ തന്നെ അര്‍ണവ് മറ്റു പെണ്‍കുട്ടികളെ പ്രണയിച്ചു. അതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡര്‍
ആണെന്ന് അറിയാതെയാണ്‌ പ്രണയിച്ചതെന്നാണ് അര്‍ണവ് മറുപടി നല്‍കിയതെന്നും ഇവര്‍ പറയുന്നു.



കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭാര്യ ദിവ്യ അര്‍ണവിനെതിരേ രംഗത്ത് വന്നത്. ഗാര്‍ഹിക പീഡനം, ഗര്‍ഭഛിദ്രത്തിനുള്ള ശ്രമം, അവിഹിത ബന്ധം എന്നിവയാണ് ദിവ്യ ഉന്നയിക്കുന്ന ആരോപണങ്ങള്‍. 2017-ല്‍ സംപ്രേഷണം ചെയ്ത 'കേളടി കണ്‍മണി' എന്ന സീരിയലിനിടേയാണ് അര്‍ണവുമായി ദിവ്യ അടുക്കുന്നത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായി. താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ സെപ്റ്റംബര്‍ 25-ന് ദിവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദിവ്യ ഭര്‍ത്താവിനെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ഇപ്പോള്‍ അഭിനയിക്കുന്ന സീരിയലിലെ നായിക നടിയുമായി അര്‍ണവ് പ്രണയത്തിലാണ്. തന്നെ ഒഴിവാക്കാനും ഈ നടിയെ വിവാഹം കഴിക്കാനുമാണ് ഭര്‍ത്താവിന്റെ ശ്രമമെന്നും ദിവ്യ ആരോപിക്കുന്നു. 'ഷൂട്ടിങ് സെറ്റിലെത്തി ആ നടിയുമായി ഞാന്‍ സംസാരിച്ചിരുന്നു. എന്നാല്‍ അവര്‍ എന്ന ബോട്ടില്‍ കൊണ്ട് അടിച്ചു. അര്‍ണവ് മുസ്ലിം ആണ്. വിവാഹത്തിനായി ഞാന്‍ മതം മാറി. ഇതിനെല്ലാം ശേഷമാണ് എന്നെ ഒഴിവാക്കുന്നത്. എന്നെ അര്‍ണവ് മര്‍ദ്ദിക്കുകയും ചെയ്തു. ഗര്‍ഭച്ഛിദ്രത്തിന് ശ്രമിക്കുകയും ചെയ്തു.'-ദിവ്യ ആരോപിച്ചു.


Content Highlights: arnav amjath divya sridhar controversy, transgender women says she was cheated by him


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented