കൊച്ചി: പാടിയാലും തീരാത്ത പാട്ടുകള്‍ സമ്മാനിച്ച സംഗീതലോകത്തെ കുലപതിക്ക് എണ്‍പത്തിനാലാം പിറന്നാള്‍. പള്ളുരുത്തിയിലെ പാര്‍വതി മന്ദിരത്തില്‍ ആദ്യമായിട്ടാണ് അര്‍ജുനന്‍ മാസ്റ്റര്‍ മക്കളും കൊച്ചുമക്കളുമായി പിറന്നാള്‍ ആഘോഷിക്കുന്നത്.
പിറന്നാള്‍ ദിവസമായ ഞായറാഴ്ച രാവിലെ മുതല്‍ തന്നെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പ്രതിഭകള്‍ മാസ്റ്റര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരിട്ടെത്തിയും ഫോണിലൂടെയും അറിയിക്കുണ്ടായിരുന്നു. പിന്നാലെ സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തില്‍ കേക്ക് മുറിച്ചും പായസം കഴിച്ചും ആഘോഷം ഇരട്ടിമധുരമാക്കി.
അമ്പതോ ഇരുപത്തിയഞ്ചോ ജന്മദിനമൊന്നും ആഘോഷിച്ചിട്ടില്ല. ആദ്യമായിട്ടാണ് തന്റെ ജന്മദിനം കൊണ്ടാടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നടക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് തന്നെ വീല്‍ചെയറിലാണ് അദ്ദേഹം. സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും പാട്ടുകള്‍പാടിയും വീട്ടിലെത്തുന്നവരോട് കുശലം പറയാതിരിക്കാനും അദ്ദേഹത്തിന് സാധിച്ചില്ല. ഈ വീട്ടില്‍ ഇങ്ങനെയൊരു ആഘോഷം ആദ്യമായാണ്. അതുകൊണ്ട് തന്നെ മക്കളും കൊച്ചുമക്കളുമായും ഒരു ഫോട്ടോയും എടുത്തും എണ്‍പതാം പിറന്നാള്‍ ആഘോഷമാക്കുകയാണ്.
Content Highlights : Arjunan Master 84th birthday celebrations