
മോദിക്കൊപ്പം രജനീകാന്ത്, അർജുന മൂർത്തിയ്ക്കൊപ്പം രജനീകാന്ത്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയും നടന് രജനീകാന്തും തന്റെ രണ്ടുകണ്ണുകള് പോലെയാണെന്ന് അര്‍ജുന മൂര്‍ത്തി. ബി.ജെ.പിയില്‍നിന്ന് രാജിവച്ച് പുതിയ പാര്‍ട്ടി രൂപവത്കരണത്തിനായി രജനീകാന്തിനൊപ്പം ചേര്‍ന്ന് അര്‍ജുന മൂര്‍ത്തി രജനിയുടെ പിന്മാറ്റത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു.
രജനി ആരെയും കബളിപ്പിച്ചിട്ടില്ലെന്നും ആരോഗ്യപ്രശ്നമാണ് രാഷ്ട്രീയപ്രവേശത്തില്‍നിന്ന് പിന്തിരിയാന് കാരണമെന്നും പറഞ്ഞ അര്‍ജുന മൂര്‍ത്തി ആരാധകരും ജനങ്ങളും ഇത് അംഗീകരിക്കണമെന്നും അഭ്യര്‍ഥിച്ചു.
ദേശീയതലത്തില്‍ ഇന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്ന നല്ല കാര്യങ്ങളെ വരവേല്‍ക്കുന്നു. അദ്ദേഹത്തെ വലിയ ബഹുമാനത്തോടെയാണ് കാണുന്നത്. തമിഴ്നാടിനുവേണ്ടി നല്ലതുചെയ്യാന് കഴിവും മനസ്സുമുള്ളയാള്‍ എന്ന നിലയിലാണ് രജനീകാന്തിനൊപ്പം ചേര്‍ന്നത്.
ബി.ജെ.പി.യിലേക്ക് തിരിച്ചുപോകുന്നില്ലെന്ന് വ്യക്തമാക്കിയ മൂര്‍ത്തി രാഷ്ട്രീയമില്ലാതെതന്നെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന രജനിക്ക് ഒപ്പമുണ്ടാകുമെന്നും പറഞ്ഞു.
Content Highlights: Arjuna Murthy, Rajinikanth, Narendra Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..