നടന്‍ വിക്രമിന്റെ മകന്‍ ആദ്യമായി നായകനായി എത്തുന്ന 'വര്‍മ്മ'യുടെ ടീസര്‍ പുറത്തിറങ്ങി. തെലുഗിൽ സുപ്പര്‍ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് വര്‍മ്മ. ധ്രുവിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ വീഡിയോയില്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് ധ്രുവ് എത്തുന്നത്. വര്‍മ്മയുടെ ക്ലാസിക്കള്‍ സൗണ്ട് ട്രാക്ക് ഒരുക്കിയിരിക്കുന്നത് അര്‍ജുന്‍ റെഡ്ഡിയുടെ കമ്പോസറായ രാധന്‍ തന്നെയാണ്. നായികയായി എത്തുന്നത് പുതുമുഖ നായിക രാധ ചൗദ്ധരിയാണ്. കാലയില്‍ രജനികാന്തിന്റെ ഭാര്യയായി എത്തിയ ഈശ്വരി റാവു വര്‍മ്മയില്‍ പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. നടി റെയ്‌സ വില്‍സണും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ബാല സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് മുകേഷ് മേത്തയാണ്. എം സുകുമാറാണ് ഛായാഗ്രാഹകന്‍.

ദക്ഷിണേന്ത്യയിലെ തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ മുന്‍ പന്തിയിലാണ് അര്‍ജുന്‍ റെഡ്ഡി. വിജയി ദേവരകൊണ്ടയുടെ കരിയര്‍ ഗ്രാഫ് തന്നെ മാറ്റിമറിച്ച ചിത്രമാണിത്.

അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പില്‍ ഷാഹിദ് കപൂറാണ് നായകനായി എത്തുന്നത്.

ContentHighlights: arjun reddy tamil teaser released, dhruv vikram as arjun reddy, varma tamil movie , director bala new movie