വർമയുടെ പോസ്റ്റർ | Photo : https:||twitter.com|SimplySouthApp
ധ്രുവ് വിക്രമിനെ നായകനാക്കി ബാല സംവിധാനം ചെയ്ത വർമ ഓടിടി റിലീസിനൊരുങ്ങുന്നു. സിംപ്ലി സൗത്തിലൂടെ ഒക്ടോബർ ആറിനാണ് ചിത്രത്തിന്റെ പ്രദർശനം. വിജയ് ദേവരകൊണ്ട നായകനായെത്തിയ തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്ക് ആണ് വർമ. ധ്രുവിന്റെ അരങ്ങേറ്റ ചിത്രമാവേണ്ടിയിരുന്നതും ഇത് തന്നെയായിരുന്നു.
എന്നാൽ നിർമാതാക്കളുമായുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് ബാല ചിത്രത്തിൽ നിന്ന് പിന്മാറി. തുടർന്ന് ബാല ചെയ്ത റീമേക്കിൽ തങ്ങൾ തൃപ്തരല്ലെന്നും സിനിമ മറ്റൊരു സംവിധായകനൊപ്പം വീണ്ടും ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതായും വ്യക്തമാക്കി നിർമാതാക്കളായ ഇ ഫോർ എന്റർടെയിൻമെന്റ് വാർത്താക്കുറിപ്പ് പുറത്തിറക്കി.
ബാല സംവിധാനം ചെയ്ത വർമ്മയുടെ കോ ഡയറക്ടറായ ഗിരിസായ നായികയെ ഉൾപ്പടെ മാറ്റി ചിത്രം ആദിത്യ വർമയെന്ന പേരിൽ രണ്ടാമത് ചിത്രീകരിക്കുകയും 2019 നവംബറിൽ ചിത്രം പുറത്തിറക്കുകയും ചെയ്തു.
മേഘ്ന ചൗധരിയാണ് ബാല ഒരുക്കിയ വർമയിൽ നായികയായെത്തുന്നത്. ഒരേ നായകനെ വച്ച് രണ്ട് സംവിധായകർ ചെയ്ത ഒരേ സിനിമയുടെ ഒരേ ഭാഷയിലെ റീമേക്ക് എന്ന അപൂർവതയോടെയാണ് വർമ പ്രേക്ഷകരിലേക്കെത്തുന്നത്.
Content Highlights : Arjun Reddy Tamil Remake Varma directed by Bala Starring Dhruv Vikram premiere on an OTT platform


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..