വിജയ് ദേവരകൊണ്ടയുടെ കരിയര്‍ മാറ്റിമറിച്ചത് മാത്രമല്ല തെലുങ്ക് സിനിമയ്ക്ക് തന്നെ പുതിയൊരു വഴി തുറന്ന സിനിമയായിരുന്നു അര്‍ജുന്‍ റെഡ്ഡി. പ്രണയ നഷ്ടവും വിരഹത്തിന്റെ തീവ്രതയും നിറഞ്ഞ് നിന്ന അര്‍ജുന്‍ റെഡ്ഡി
ഒരുപാട് ഭാഷകളിലേക്ക് റിമേക്ക് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഹിന്ദി റിമേക്കില്‍ ഷാഹിദ് കപൂറാണ് അര്‍ജുന്‍ റെഡ്ഡിയായി എത്തുന്നത്.

കബിര്‍ സിങ്ങ് എന്ന  പേരിട്ടിരിക്കുന്ന ചിത്രത്തിനു വേണ്ടി താടിയും  മീശയും കളഞ്ഞ ചിത്രം ഷാഹിദ് തന്റെ ഇന്‍സ്റ്റാഗ്രം അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തിരുന്നു. അര്‍ജുന്‍ റെഡ്ഡിയുടെ ചെറുപ്പകാല രൂപത്തിനായാണ് ഇത്തരത്തില്‍ മീശയും താടിയും വടിച്ചത്.

ഡല്‍ഹിയിലും മുംബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു കഴിഞ്ഞു.

തെലുങ്കില്‍ അര്‍ജുന്‍ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് വാങ്ക തന്നെയാണ് ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്

ചിത്രത്തിനായി ആദ്യം ഷാഹിദിനെ സമീപിച്ചപ്പോള്‍ വിസമ്മതം മൂളുകയും തുടര്‍ന്ന് സമ്മതിക്കുകയുമായിരുന്നു. കൈറ അദ്വാനിയാണ് ചിത്രത്തിന്‍ നായികയായി എത്തുന്നത്.

2019 ജൂണ്‍ 21നാണ് ചിത്രത്തിന്റെ റിലീസ് . ചിത്രത്തിന്റെ തമിഴ് പതിപ്പായ വര്‍മ്മയില്‍ വിക്രമിന്റെ മകന്‍ ധ്രുവ് ആണ് അര്‍ജുന്‍ റെഡിയായി എത്തുന്നത്. ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ContentHighlights: arjun reddy hindi remake, shahid kapoor as arjun reddy, hindhi movie kabeer singh, Vijay devarakonda