മ്മ മോന കപൂര്‍ ആയിരുന്നു ബോളിവുഡ് താരം അര്‍ജുന്‍ കപൂറിന് എല്ലാം. പറക്കമുറ്റാത്ത പ്രായത്തില്‍ അമ്മയെ ഉപേക്ഷിച്ച് അച്ഛന്‍ താരറാണി ശ്രീദേവിയെ വിവാഹം ചെയ്യുമ്പോള്‍ അര്‍ജുന് വെറും 11 വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്.

ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കരുതാന്‍ അര്‍ജുന് ഇഷ്ടമല്ലായിരുന്നു. ക്യാന്‍സര്‍ ബാധിച്ച് 2005 ല്‍ അമ്മ അന്തരിച്ചിട്ടും അച്ഛനെ ആശ്രയിക്കാന്‍ അര്‍ജുനും സഹോദരി അന്‍ഷുലയും തയ്യാറായില്ല. ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാന്‍വിയും ഖുശിയും തന്റെ സഹോദരങ്ങള്‍ അല്ലെന്നുമാണ് അര്‍ജുന്‍ അഭിമുഖങ്ങളില്‍ പറഞ്ഞത്. 

എന്നാല്‍ ശ്രീദേവിയുടെ മരണശേഷം കാര്യങ്ങളുടെ ഗതിമാറി. മരണവാര്‍ത്ത അറിഞ്ഞ ഉടനെ അര്‍ജുന്‍ ദുബായിലേക്ക് പറന്നു. ഷൂട്ടിങ് നിര്‍ത്തിവച്ച് മുംബൈയിലെ അര്‍ജുന്‍ ജാന്‍വിയെയും ഖുശിയെയും ആശ്വസിപ്പിക്കുകയും ശ്രീദേവിയുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാന്‍ അച്ഛനെ സഹായിക്കുകയും ചെയ്തു.  

മരണാനന്തര ചടങ്ങുകളിലെല്ലാം ഒരു മകന്റെ കടമകള്‍ അര്‍ജുന്‍ നിറവേറ്റിയപ്പോള്‍ സഹോദരിമാര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുകയായിരുന്നു അനിയത്തി അന്‍ഷുല. അര്‍ജുന്റെയും അന്‍ഷുലയുടെയും പിന്തുണയും സ്നേഹവും തനിക്കും മക്കള്‍ക്കും ഏറെ സഹായകരമായിരുന്നുവെന്ന് ബോണി കപൂര്‍ ശ്രീദേവിയുടെ മരണശേഷം എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു. 

ശ്രീദേവിയുടെ മരണശേഷം അര്‍ജുന്‍ പങ്കുവയ്ച്ച ആദ്യ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്‌

'നിങ്ങള്‍ ധീരന്‍/ ധീരയാണ്. കാരണം തോറ്റുകൊടുക്കുവാനുള്ള എല്ലാ കാരണവും ജീവിതവും നല്‍കി. എന്നിട്ടും നിങ്ങള്‍ ഉയര്‍ന്നു, മുന്നോട്ട് തന്നെ കുതിച്ചു.'

അര്‍ജുന്‍ തന്റെ അര്‍ധ സഹോദരങ്ങളെ ഉദ്ദേശിച്ച് എഴുതിയ സന്ദേശമണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. അമ്മ മോന കപൂറിനെ ഉദ്ദേശിച്ച് എഴുതിയതാണെന്നും അതല്ല സ്വന്തം ജീവിതത്തെക്കുറിച്ച് തന്നെയാണ് അര്‍ജുന്‍ എഴുതിയിരിക്കുന്നതെന്നും വാദങ്ങള്‍ നടക്കുന്നു.

Content Highlights: arjun kapoor sridevi's death Boney Kapoor's son arjun Kapoor mona kapoor