നടി മലായ്ക അറോറയ്ക്ക് പിറന്നാളാശംസകളുമായി നടനും കാമുകനുമായ അര്‍ജുന്‍ കപൂര്‍. മലായ്ക അര്‍ജുനെ ചുംബിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു അര്‍ജുന്റെ പിറന്നാളാശംസകള്‍. മലായ്കയുടെ 48-ാം ജന്മദിനമാണിന്ന്.

''ഈ ദിവസത്തിലും എല്ലാ ദിവസങ്ങളിലും എല്ലായ്‌പ്പോഴും നിന്നെ ഞാന്‍ സന്തോഷവതിയാക്കും. ഈ വര്‍ഷം കൂടുതല്‍ പുഞ്ചിരികള്‍ സമ്മാനിക്കട്ടെ''- അര്‍ജുന്‍ കുറിച്ചു.

അര്‍ജുന്റെ ആശംസയ്ക്ക് മലായ്ക മറുപടിയുമായി രംഗത്തു വന്നു. ''ഈ ചിത്രത്തില്‍ നിന്നെ ഞാനാണ് സന്തോഷിപ്പിക്കുന്നതെ''ന്ന് മലായ്ക കുറിച്ചു.

നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അര്‍ജുനും മലായ്കയും പ്രണയത്തിലാകുന്നത്. ഈ വര്‍ഷം ഇരുവരും വിവാഹിതരാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. റിയാലിറ്റി ഷോകളുടെ വിധികര്‍ത്താവായും മോഡലിങ് രംഗത്തും സജീവമാണ് മലായ്ക.