ബോളിവുഡ് താരങ്ങളായ മലൈക അറോറയും അർജുൻ കപൂറും വേർപിരിയുന്നുവെന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ​ഗോസിപ്പ്‌ കോളങ്ങളിലെ പ്രധാന ചർച്ചാവിഷയം. എന്നാൽ ഈ വാർത്തകളെ തള്ളി അർജുൻ തന്നെ  രം​ഗത്ത് വന്നിരിക്കുകയാണ്. 

"കിംവദന്തികൾക്ക് സ്ഥാനമില്ല...സുരക്ഷിതരായിരിക്കൂ, അനു​ഗ്രഹീതരായിരിക്കൂ, എല്ലാവർക്കും നന്മകൾ ആശംസിക്കൂ.." മലൈകയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അർജുൻ കുറിച്ചു. മലൈകയും അർജുന്റെ പോസ്റ്റിന് താഴെ സ്നേ​ഹം അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arjun Kapoor (@arjunkapoor)

നാല് വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും വേർപിരിയുകയാണെന്നാണ് കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചത്. മലൈക അതീവ ദു:ഖിതയാണെന്നും ആറ് ദിവസത്തിലേറെയായി താരം വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നും ഈ ദിവസങ്ങളിലൊന്നും അർജുൻ മലൈകയെ സന്ദർശിച്ചിട്ടില്ലെന്നും  മലൈകയോട് അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു.

നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. 98ലാണ് അർബാസും മലൈകയും വിവാഹിതരാകുന്നത്.  ഈ ദാമ്പത്യത്തിൽ ഇവർക്ക് അർഹാൻ എന്നൊരു മകനുണ്ട്. 2016ലാണ് അർബാസുമായി വേർപിരിയുന്നത്. 

പിന്നീട് അർജനും മലൈകയും പൊതുവേദികളില്‍  ഒരുമിച്ചെത്താന്‍ തുടങ്ങിയതോടെയാണ് ഇവരുടെ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാകുന്നത്. 2019ൽ സാമൂഹിക മാധ്യമങ്ങൾ വഴി ഇരുവരും പ്രണയം തുറന്ന് പറയുകയും ചെയ്തു.  ഇരുവരുടെയും പ്രായവ്യത്യാസവും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.

48കാരിയാണ് മലൈക, 36 വയസാണ് അർജുന്. ഈ പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള ട്രോളുകളോട് അടുത്തിടെ രൂക്ഷമായി പ്രതികരിച്ചിരുന്നു.  പ്രണയവും സ്വകാര്യ ജീവിതവും തന്റെ വ്യക്തി സ്വാതന്ത്രമാണെന്നും വയസ് എത്രയാണ് എന്നതിനെ കുറിച്ച് മറ്റുള്ളവർ വിഷമിക്കേണ്ടതില്ലെന്നും പ്രായം നോക്കി ഒരു പ്രണയ ബന്ധത്തെ വിലയിരുത്തുന്നത് വിഡ്ഢിത്തമാണെന്നുമാണ് അർജുൻ പ്രതികരിച്ചത്. 

Content Highlights : Arjun Kapoor Reacts to breakup rumours with Malika Arora