മലൈക നന്നായി സമ്പാദിക്കുന്നുണ്ട്, അതിനെന്തിനീ താരതമ്യം; രൂക്ഷപ്രതികരണവുമായി അര്‍ജുന്‍


1 min read
Read later
Print
Share

മലൈകയുടെയും അര്‍ജുന്റെയും സമ്പാദ്യവും വരുമാനവും താരതമ്യം ചെയ്ത് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെരായിരുന്നു താരത്തിന്റെ പ്രതികരണം.

അർജുൻ കപൂർ, മലൈക അറോറ

ലൈക അറോറയെയും തന്നെയും താരതമ്യം ചെയ്തുകൊണ്ട് വാര്‍ത്ത പ്രസിദ്ധീകരിച്ച ഒരു മാധ്യമത്തിനെതിരേ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂര്‍. അര്‍ജുന്റെ കാമുകിയാണ് മലൈക. മലൈകയുടെയും അര്‍ജുന്റെയും സമ്പാദ്യവും വരുമാനവും താരതമ്യം ചെയ്ത് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെരായിരുന്നു താരത്തിന്റെ പ്രതികരണം.

''2021 ലും ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് അപമാനകരമാണ്. മലൈക നന്നായി സമ്പാദിക്കുന്നു. വര്‍ഷങ്ങളായി സിനിമയില്‍ ജോലി ചെയ്യുന്ന ഒരാളാണ്. മലൈകയെ ഞാനുമായി മാത്രമല്ല മറ്റാരുമായും താരതമ്യം ചെയ്യേണ്ടതില്ല''- അര്‍ജുന്‍ കുറിച്ചു. സംഭവം ചര്‍ച്ചയായതോടെ അര്‍ജുന്‍ തന്റെ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു.

സിനിമയില്‍ നിന്ന് മാത്രമല്ല മോഡലിങ് രംഗത്തും സജീവമാണ് മലൈക. ഒട്ടനവധി ഫാഷന്‍ ബ്രാന്‍ഡുകള്‍ക്കൊപ്പം മലൈക പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് കൂടാതെ റിയാലിറ്റി ഷോകളിലും സജീവമാണ് താരം.

നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. ഇരുവരും പൊതുവേദികളില്‍ ഒരുമിച്ചെത്താന്‍ തുടങ്ങിയതോടെയാണ് ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാകുന്നത്. പിന്നീട് ഇരുവരും പ്രണയം തുറന്ന് പറയുകയും ചെയ്തു.

Content Highlights: Arjun Kapoor reacts to report comparing his and lover Malaika Arora’s wealth

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rani movie

1 min

'വാഴേണം ദൈവമേ'; ഭാവന നായികയാകുന്ന റാണിയിലെ വീഡിയോ ​ഗാനം പുറത്ത്

Jun 8, 2023


kollam sudhi car accident  death mahesh kunjumon mimicry artist underwent surgery recovering

1 min

കാറപകടത്തില്‍ പരിക്കേറ്റ മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷന്‍ കഴിഞ്ഞു

Jun 8, 2023


JAILER

1 min

രജനികാന്തും മോഹൻലാലും ഒന്നിക്കുന്ന 'ജയിലർ'; കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

Jun 8, 2023

Most Commented