അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം ധടക്കിന്റെ ട്രെയിലര്‍ ഇന്ന് പുറത്തിങ്ങി. അച്ഛന് ബോണി കപൂറും സഹോദരി ഖുശിയുമടക്കമുള്ളവര് ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ജാന്‍വിയുടെ അര്‍ധസഹോദരന്‍ അര്ജുന് എത്തിയിരുന്നില്ല.
ഷൂട്ടിങ് തിരക്കുകള്‍ കാരണമാണ് അര്ജുന് എത്താതിരുന്നത്. അതിനാല്‍ ചടങ്ങിന് മുന്നോടിയായി അര്ജുന് സഹോദരിക്ക് ഹൃദയസ്പര്‍ശിയായ ഒരു സന്ദേശം അയച്ചു.
അര്‍ജുന്റെ സന്ദേശം
''നാളെ മുതല്‍ നീ പ്രേക്ഷകര്‍ക്ക് മുന്പില് എത്തുകയാണ്. മുബൈയില്‍ ഇല്ലാത്തതിനാല്‍ ഞാന്‍ സോറി പറയുന്നു. ഞാന്‍ നിനക്കൊപ്പം തന്നെയുണ്ട്.
നീ നന്നായി ജോലി ചെയ്താല്‍ നിനക്ക് വിജയിക്കാനാകും. സത്യസന്ധയായി ഇരിക്കുക. അംഗീകാരങ്ങളെയും വിമര്‍ശനങ്ങളെയും ഒരുപോലെ സ്വീകരിക്കാന്‍ പഠിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കുക. എന്നിരുന്നാലും നിന്റെ ഹൃദയം പറയുന്നത് കേള്‍ക്കാന്‍ ശീലിക്കുക. അതത്ര എളുപ്പമായിരിക്കില്ല. പക്ഷേ, നീ അതെല്ലാം നേരിടാന്‍ നീ തയ്യാറാണെന്ന് എനിക്കറിയാം.''
ബോണി കപൂറിന്റെ ആദ്യ ഭാര്യ മോന കപൂറിന്റെ മകനാണ് അര്ജുന്. ശ്രീദേവി മരിച്ചതിന് ശേഷം അര്‍ജുനും സഹോദരി അന്‍ഷുലയും ജാന്‍വിക്കും ഖുശിക്കും ഒപ്പമുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..