ബോളിവുഡ് താരങ്ങളായ മലൈക അറോറയും അർജുൻ കപൂറും വേർപിരിയുന്നുവെന്ന് റിപ്പോർട്ടുകൾ. നാല് വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വേർപിരിയുന്നത്. മലൈക അതീവ ദു:ഖിതയാണെന്നും ആറ് ദിവസത്തിലേറെയായി താരം വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നും മലൈകയോട് അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഈ ദിവസങ്ങളിലൊന്നും അർജുൻ മലൈകയെ സന്ദർശിച്ചിട്ടില്ലെന്നും മലൈകയുടെ വീടിനടുത്ത് താമസിക്കുന്ന സഹോദരി റിയ കപൂറിന്റെ വീട്ടിൽ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പങ്കെടുത്തപ്പോൾ പോലും മലൈകയുടെ വീട്ടിലെത്തിയില്ലെന്നും ഇവർ പറയുന്നു,. കൂടാതെ ഇത്തരം വിരുന്നുകളിൽ അർജുനൊപ്പം പങ്കെടുക്കാറുള്ള മലൈകയുടെ അസാന്നിധ്യം ഇരുവരും തമ്മിലുള്ള ബ്രേക്കപ്പിന്റെ സൂചനയാണെന്നും ഇവർ പറയുന്നു. 

നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. 98ലാണ് അർബാസും മലൈകയും വിവാഹിതരാകുന്നത്.  ഈ ദാമ്പത്യത്തിൽ ഇവർക്ക് അർഹാൻ എന്നൊരു മകനുണ്ട്. 2016ലാണ് അർബാസുമായി വേർപിരിയുന്നത്. 

പിന്നീട് അർജനും മലൈകയും പൊതുവേദികളില്‍  ഒരുമിച്ചെത്താന്‍ തുടങ്ങിയതോടെയാണ് ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാകുന്നത്. 2019ൽ സാമൂഹിക മാധ്യമങ്ങൾ വഴി ഇരുവരും പ്രണയം തുറന്ന് പറയുകയും ചെയ്തു.  ഇരുവരുടെയും പ്രായവ്യത്യാസവും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. 48കാരിയാണ് മലൈക, 36 വയസാണ് അർജുന്. ഈ പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള ട്രോളുകളോട് അടുത്തിടെ രൂക്ഷമായ ഭാഷയിൽ അർജുൻ മറുപടി നൽകുകയും ചെയ്തിരുന്നു. തന്റെ പ്രണയവും സ്വകാര്യ ജീവിതവും തന്റെ വ്യക്തി സ്വാതന്ത്രമാണെന്നും ആരുടെ വയസ് എത്രയാണ് എന്നതിനെ കുറിച്ച് മറ്റുള്ളവർ വിഷമിക്കേണ്ടതില്ലെന്നും പ്രായം നോക്കി ഒരു പ്രണയ ബന്ധത്തെ വിലയിരുത്തുന്നത് വിഡ്ഡിത്തമാണെന്നുമാണ് അർജുൻ പ്രതികരിച്ചത്. 

Content Highlights : Arjun Kapoor and Malika Arora breakup, Bollywood news, gossips