അർജുൻ അശോകൻ
വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തിരക്കഥാകൃത്ത് ജോജി തോമസും വെള്ളിമൂങ്ങയിലെ സഹസംവിധായകനുമായിരുന്ന രാജേഷ് മോഹനും ചേര്‍ന്നു തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തീപ്പൊരി ബെന്നി. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വട്ടക്കുട്ടയില്‍ ചേട്ടായി എന്ന തീപ്പൊരി രാഷ്ടീയ നേതാവിന്റേയും ഒരുപാടു സ്വപ്നങ്ങളുമായി നടക്കുന്ന മകന്‍ ബെന്നിയുടേയും ജീവിത സന്ദര്‍ഭങ്ങളെ രസച്ചരടില്‍ കോര്‍ത്തിണക്കിയൊരുക്കുന്ന കുടുംബചിത്രമാണിത്.
തീപ്പൊരി ബെന്നിയെന്ന കഥാപാത്രമായി എത്തുന്നത് അര്‍ജുന്‍ അശോകനാണ്. ഇന്ദ്രന്‍സ്, വട്ടക്കുട്ടയില്‍ ചേട്ടായിയേയും അവതരിപ്പിക്കുന്നു.കലാഭവന്‍ ഷാജോണ്‍, ടിനി ടോം, ഷാജു ശ്രീധര്‍, ദീപക് പറമ്പോല്‍ ,അപര്‍ണദാസ്, കുഞ്ചന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അജയ് ഫ്രാന്‍സിസ് ജോര്‍ജാണു ഛായാഗ്രാഹകന്‍. സൂരജ് ഈഎസ്(എഡിറ്റിംഗ്), ശ്രീരാഗ് സജി(സംഗീതം), അജി കുറ്റിയാനി(കലാസംവിധാനം), അലക്‌സ്.ഇ.കുര്യന്‍(നിര്‍മ്മാണ നിര്‍വ്വഹണം), വാഴൂര്‍ ജോസ്(പിആര്‍ഓ), എന്നിവരാണ് മറ്റണിയറ പ്രവര്‍ത്തകര്‍. തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രത്തിന്റ ചിത്രീകരണമാരംഭിക്കും.
Content Highlights: arjun ashokan, indrans, new malayalam movie


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..