അർജുൻ അശോകൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം| Photo: Instagram.com|p|CEjut_cMnBO|
നടൻ ഹരിശ്രീ അശോകന്റെ മകനും യുവതാരവുമായ അർജുന്‍ അശോകനും ഭാര്യ നിഖിതയ്ക്കും പെൺകുഞ്ഞു പിറന്നു. സന്തോഷ വാർത്ത അർജുൻ തന്നെയാണ് ആരാധകരെ അറിയിച്ചത്. തങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവുമായി ഒരു മാലാഖക്കുഞ്ഞെത്തിയെന്ന് അർജുൻ അശോകൻ കുറിച്ചു.
2018 ഡിസംബറിലായിരുന്നു അർജുൻ അശോകൻ എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിതയെ വിവാഹം കഴിക്കുന്നത്. എട്ടുവർഷത്തോളം നീണ്ട പ്രണയം വിവാഹത്തിൽ എത്തുകയായിരുന്നു.
സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെയായിരുന്നു അർജുൻ സിനിമയിലെത്തിയത്. വരത്തൻ, ഉണ്ട, ജൂൺ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് അർജുൻ അവതരിപ്പിച്ചത്.
Content Highlights: Arjun Ashokan and his wife Nikhita Ganesh were blessed with a baby girl
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..