ചിത്രത്തിന്റെ പോസ്റ്റർ | photo: special arrangements
'സൂപ്പർ ശരണ്യ' എന്ന ചിത്രത്തിനു ശേഷം അര്‍ജ്ജുന്‍ അശോകന്‍, അനശ്വര രാജന്‍, മമിത ബൈജു എന്നിവര്‍ ഒന്നിക്കുന്ന 'പ്രണയ വിലാസം' റിലീസിനൊരുങ്ങുന്നു. ചിത്രം ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തും. മമിത ബൈജു, മിയ, ഹക്കീം ഷാ, മനോജ് കെ.യു. തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
നിഖില്‍ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു.
ഗ്രീന്‍ റൂം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ജ്യോതിഷ് എം., സുനു എ.വി. എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. സുഹൈല്‍ കോയ, മനു മഞ്ജിത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.
എഡിറ്റിംഗ് -ബിനു നെപ്പോളിയന്‍, കലാസംവിധാനം -രാജേഷ് പി. വേലായുധന്‍, മേക്കപ്പ് -റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം -സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ -ശങ്കരന്‍ എ.എസ്., കെ.സി. സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്സ് -വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് -സുഹൈല്‍ എം., കളറിസ്റ്റ് -ലിജു പ്രഭാകര്‍, സ്റ്റില്‍സ് -അനൂപ് ചാക്കോ, നിദാദ് കെ. എന്‍., ടൈറ്റില്‍ ഡിസൈന്‍ -കിഷോര്‍ വയനാട്, പോസ്റ്റര്‍ ഡിസൈനര്‍ -യെല്ലോ ടൂത്ത്, പി.ആര്‍.ഒ -എ.എസ്. ദിനേശ്, ശബരി.
Content Highlights: arjun ashokan anaswara rajan movie to be released on february 17
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..