അർച്ചന കവി
കൊച്ചി: നടി അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ പോലീസുകാരനെതിരേ വകുപ്പുതല നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. ഫോര്‍ട്ട് കൊച്ചി എസ്.എച്ച്.ഒയ്ക്കെതിരേയാണ് നടപടി. പോലീസുകാരന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
കഴിഞ്ഞദിവസം ഓട്ടോയില്‍ സുഹൃത്തിനും കുടുംബത്തിനുമൊപ്പം യാത്രചെയ്യുന്നതിനിടെ പോലീസ് മോശമായി പെരുമാറിയെന്നാണ് അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സ്ത്രീകള്‍മാത്രമായി ഓട്ടോയില്‍ യാത്രചെയ്ത തങ്ങളെ തടഞ്ഞുനിര്‍ത്തി പരുഷമായി ചോദ്യംചെയ്യുകയായിരുന്നുവെന്ന് അര്‍ച്ചന കുറിപ്പില്‍ വ്യക്തമാക്കി. വീട്ടില്‍ പോവുകയാണെന്നു പറഞ്ഞപ്പോള്‍ എന്തിനാണ് വീട്ടില്‍ പോകുന്നതെന്ന് പോലീസ് ചോദിച്ചുവെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. കേരള പോലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അര്‍ച്ചന പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.
Content Highlights: Archana Kavi, t Fort Kochi police, action will be taken says CH Nagaraju, Kerala Police
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..