ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന "അർച്ചന 31 നോട്ടൗട്ട് " എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. നവാഗതനായ അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അർച്ചന 31 നോട്ടൗട്ട്'. 

'ദേവിക പ്‌ളസ് ടു ബയോളജി', 'അവിട്ടം' എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അഖിൽ അനിൽകുമാർ. സംവിധായകനൊപ്പം, അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവുമെഴുതുന്നത്‌.

മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയൽ ജോജി നിർവ്വഹിക്കുന്നു.

ലൈൻ പ്രൊഡ്യൂസർ- ബിനീഷ് ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- സബീർ മലവെട്ടത്ത്, എഡിറ്റിംങ്ങ്- മുഹ്‌സിൻ പിഎം, സംഗീതം- രജത്ത് പ്രകാശ്, മാത്തൻ, കല- രാജേഷ് പി വേലായുധൻ, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യർ, അസോസിയേറ്റ് ഡയറക്ടർ- സമന്ത്യക് പ്രദീപ്, സൗണ്ട്- വിഷ്ണു പിസി, അരുൺ എസ് മണി, പരസ്യകല- ഓൾഡ് മോങ്ക്‌സ്, വാർത്ത പ്രചരണം- എഎസ് ദിനേശ്.


content highlights : Archana 31 Not Out Teaser Aishwarya Lekshmi Ramesh Pisharody Indrans Akhil