മിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന പുതിയ ചിത്രം ഒറ്റില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും. ഗോവയിലും മംഗലാപുരത്തിലും ചിത്രീകരിക്കുന്ന ഒറ്റ് സംവിധാനം ചെയ്യുന്നത് ടി.പി ഫെല്ലിനിയാണ്. 

തമിഴില്‍ രണ്ടഗം എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ഏപ്രില്‍ രണ്ടാം വാരം ജാക്കി ഷറോഫ് ജോയിന്‍ ചെയ്യും. 

ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ്.സഞ്ജീവാണ്.

മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ മറ്റു പ്രധാന ലൊക്കേഷനുകള്‍.സംഗീതം എ.എച്ച് കാശിഫ്. ഛായാഗ്രാഹണം- വിജയ്. എഡിറ്റിങ്ങ്- അപ്പു ഭട്ടതിരി. വസ്ത്രാലങ്കാരം  സ്റ്റെഫി സേവ്യര്‍. മെയ്ക്കപ്പ്- റോണക്സ് സേവ്യര്‍. സൗണ്ട് ഡിസൈണര്‍  രംഗനാഥ് രവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  സുനിത് ശങ്കര്‍. ലൈന്‍ പ്രൊഡ്യൂസര്‍  മിഥുന്‍ എബ്രഹാം. പി.ആര്‍.ഒ  ആതിര ദില്‍ജിത്ത്

Content Highlights : Aravind Swamy Kunchacko Boban Movie Ottu Randagam Jackie Shroff TP Fellini