സുന്ദർ.സി സംവിധാനം ചെയ്യുന്ന തമിഴ് ഹൊറർ കോമഡി ചിത്രം 'അരൺമണൈ 3'യുടെ ട്രെയ്‍ലർ പുറത്തെത്തി. അരൺമനൈ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമാണിത്. മൂന്നാം ഭാ​ഗത്തിൽ താരനിരയിലും മാറ്റമുണ്ട്. 

ആര്യ, റാഷി ഖന്ന, സുന്ദർ സി, ആൻഡ്രിയ ജെറാമിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ വിവേക്, യോ​ഗി ബാബു, മനോബാല, വേല രാമമൂർത്തി, സാക്ഷി അ​ഗർവാൾ, സമ്പത്ത് എന്നിവരും വേഷമിടുന്നു. വിവേകിന്റെ അവസാന ചിത്രങ്ങളിൽ ഒന്നാണ് അരൺമനൈ 3.

 

ഒക്ടോബർ 14ന് ചിത്രം പ്രദർശനത്തിനെത്തും. സുന്ദർ സി കഥ, തിരക്കഥ, സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ സംഭാഷണ രചന ബദ്രിയാണ്. ഛായാഗ്രഹണം യു കെ സെന്തിൽ കുമാർ, സംഗീതം സത്യ സി

content highlights : Aranmanai 3 Trailer Arya Raashi Khanna Sundar C C Sathya