സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി അരം എന്ന ഹ്രസ്വചിത്രത്തിന്റെ ടീസര്‍. നടന്‍ നിവിന്‍ പോളിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ റിലീസ് ചെയ്തത്.

പുഞ്ചിരി എന്ന ഹ്രസ്വ ചിത്രത്തിന് ശേഷം അരവിന്ദ് മനോജും സംഘവും ഒന്നിക്കുന്ന അടുത്ത ചിത്രമാണ് അരം. അഴിമതിയും അക്രമവും വിളയാടുന്ന ഒരു ചന്തയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത് 

അരം സംവിധാനം ചെയ്തിരിക്കുന്നത് അരവിന്ദ് മനോജ് ആണ്. ഷാന്‍ മജീദ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. അരവിന്ദ് മനോജ്, സെബാസ്റ്റ്യന്‍ മൈക്കിള്‍, സച്ചു സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഹരികൃഷ്ണന്‍ ലോഹിതദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഫിന്‍ ജോര്‍ജ് വര്ഗീസ് ആണ് എഡിറ്റര്‍. സാഗര്‍, സെബാസ്റ്റ്യന്‍ മൈക്കിള്‍, തൊമ്മന്‍, സനില്‍, ആംബുജാക്ഷന്‍, ടോബിന്‍ തോമസ് തുടങ്ങിയവര്‍ ആണ് അഭിനയിച്ചിരിക്കുന്നത്.

Content Highlights:AAram Official teaser launched by Nivin Pauly