നാലര പതിറ്റാണ്ടോളം മണ്ണാര്‍ക്കാട്ടുകാര്‍ സിനിമ ആസ്വദിച്ച ആരാധന തിയേറ്റര്‍ പൊളിച്ചുമാറ്റുന്നു. 1976 ഒക്ടോബര്‍ അഞ്ചിനാണ് തിരുവിളയാടല്‍ എന്നസിനിമ പ്രദര്‍ശിപ്പിച്ച് തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ധനുഷ് ചിത്രമായ കര്‍ണനായിരുന്നു അവസാനം പ്രദര്‍ശിപ്പിച്ച സിനിമ. കോവിഡ് പ്രതിസന്ധിയാണ് പ്രധാനമായും ആരാധന പൊളിച്ചുമാറ്റുന്നതിന്റെ കാരണം.

പഴയകാല സിനിമാ കൊട്ടകയായതിനാല്‍ ഓല മേഞ്ഞിരിക്കുകയാണ്. മണ്ണാര്‍ക്കാട്ടെ ആദ്യത്തെ ഡി.റ്റി.എസ്. തിയേറ്റര്‍ കൂടിയാണ് ആരാധന. എ.സി. തിയേറ്ററുകളുടെ കടന്നുവരവോടെ ആളുകള്‍ എത്തുന്നത് കുറഞ്ഞു. ഒരുരൂപ അമ്പതുപൈസയായിരുന്നു ആദ്യകാലത്ത് ഇവിടെ ടിക്കറ്റിന്. ഇടക്കാലത്ത് സീറ്റുകള്‍ എല്ലാം പുതുതാക്കി 70 രൂപവരെ നിരക്ക് എത്തിയിരുന്നു. 

ഓലമേഞ്ഞതും ആധുനികസംവിധാനങ്ങള്‍ ഇല്ലാത്തും കാരണം പുതിയസിനിമകള്‍ പ്രദര്‍ശിപ്പിക്കാനും പറ്റാതെയായി. വാടകയ്‌ക്കെടുത്ത സ്ഥലത്താണ് തിയേറ്റര്‍ സ്ഥിതിചെയ്യുന്നത്. പൊളിച്ചുമാറ്റുക എന്ന തീരുമാനം മാത്രമാണ് നിലവില്‍ ഉള്ളതെന്നും പുതിയ സംരംഭത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും ആരാധനയുടെ ഉടമ രാജഗോപാലന്‍ പറഞ്ഞു.

Content Highlights: Aradhana Cinema theatre Mannarkkad