ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ കാഡേഡിയന്‍ പൗരത്വം സംബന്ധിച്ച വിവാദത്തിനിടയില്‍ എ.ആര്‍ റഹ്മാന്‍ കനേഡിയന്‍ പൗരത്വം നിരസിച്ചത് വീണ്ടും ചര്‍ച്ചയാകുന്നു. 

സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് കാനഡയില്‍ എത്തിയപ്പോഴാണ് എ.ആര്‍ റഹ്മാന് കനേഡിയന്‍ പൗരത്വം നല്‍കാമെന്ന് ഒരു മേയര്‍ വാഗ്ദാനം നല്‍കുന്നത്. കാനേഡിയന്‍ സര്‍ക്കാറിന്റെ വാഗ്ദാനം സ്‌നേഹത്തോടെ നിരസിച്ച റഹ്മാന്‍ ഇങ്ങനെ പറഞ്ഞു.

നിങ്ങള്‍ നല്‍കുന്ന സ്‌നേഹവും കരുതലും എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. ഹൃദയം നിറഞ്ഞ നന്ദി. എന്നാല്‍ ഞാന്‍ ഇന്ത്യയില്‍ തമിഴ്‌നാട്ടില്‍ സ്ഥിരതാമസമാക്കിയ ഒരാളാണ്. എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്ക് വേണ്ടപ്പെട്ടവര്‍ എല്ലാവരും അവിടെയാണ്. ഞാന്‍ അവിടെ ജീവിക്കുന്നതില്‍ വളരെ സന്തോഷവാനാണ്. നിങ്ങള്‍ ഇന്ത്യ സന്ദര്‍ശിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ കെ.എം മ്യൂസിക് കണ്‍സര്‍വേറ്ററിയില്‍ വരണം. ഇന്ത്യയും കാനഡയും തമ്മില്‍ കലാപരമായ പങ്കളിത്തം ഉറപ്പു വരുത്തുന്നതില്‍ നമുക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താം- റഹ്മാന്‍ പറഞ്ഞു.

റഹ്മാനോടുള്ള ആദരസൂചകമായി കനേഡിയന്‍ സര്‍ക്കാര്‍ മാര്‍ഖമിലുള്ള തെരുവിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിരുന്നു. തെരുവില്‍ അല്ലാ രഖാ റഹ്മാന്‍ സ്ട്രീറ്റ് എന്ന ബോര്‍ഡും പിടിച്ച് നില്ക്കുന്ന ചിത്രം അദ്ദേഹം തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് കുറച്ചുനാളുകള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു.

Content HIghlights: AR Rahman was offered Canadian citizenship, throw back, allah rakha rahman street