മോഹന്‍ലാല്‍ നായകനാവുന്ന ബി ഉണ്ണികൃഷ്‍ണന്‍ ചിത്രം 'ആറാട്ടി'ന്റെ ഭാ​ഗമാവാൻ സംഗീത സാമ്രാട്ട് എ ആര്‍ റഹ്മാനും. ഒരു ഗാനരംഗത്തില്‍ റഹ്മാനും മോഹന്‍ലാലിനൊപ്പം വേഷമിടുന്നുണ്ട്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.  

"ആറാട്ടിനുവേണ്ടി സംഗീത സാമ്രാട്ട് എ ആര്‍ റഹ്മാനൊപ്പമുള്ള അസാധാരണവും സവിശേഷവുമായ ഒരു ഷൂട്ട്",എന്നാണ് റഹ്മാനും ഉണ്ണികൃഷ്ണനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചത്.  മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനചിത്രീകരണമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. 

A rare and remarkable shoot with the Music Maestro A.R. Rahman for Aaraattu.

Posted by Mohanlal on Sunday, 21 March 2021

24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലും എ ആര്‍ റഹ്മാനും ഒരു സിനിമയ്ക്കുവേണ്ടി ഒന്നിക്കുന്നത്. യോദ്ധ, ഇരുവർ എന്നീ മോഹൻലാൽ ചിത്രങ്ങൾക്ക് സം​ഗീതം പകർന്നത് റഹ്മാനായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ അദ്ദേഹം എത്തുന്നതും അപൂർവമായാണ്. 

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ആറാട്ടിൽ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരു കോമഡി  ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വില്ലന്‍ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹന്‍ലാലിന് വേണ്ട തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Content Highlights : AR Rahman to teams up with Mohanlal In Aaraattu B unnikrishnan