AR Rahman, Fahadh Faasil
സംഗീത മാന്ത്രികൻ എ.ആർ റഹ്മാൻ വീണ്ടും മലയാളത്തിലേക്ക്. ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന മലയൻകുഞ്ഞിന് സംഗീതം ഒരുക്കുന്നത് എ.ആർ റഹ്മാൻ ആണെന്ന് റിപ്പോർട്ടുകൾ.
1992ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം യോദ്ധയ്ക്ക് വേണ്ടിയാണ് റഹ്മാൻ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും സൂപ്പർഹിറ്റാണ്. വർഷങ്ങൾക്കിപ്പുറം ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ആടുജീവിതം’ എന്ന പൃഥ്വിരാജ് ചിത്രത്തിനു വേണ്ടിയും റഹ്മാൻ ഈണമൊരുക്കുന്നുണ്ട്. അതിന് പിന്നാലെയാണ് മലയൻ കുഞ്ഞിലും റഹ്മാൻ ഭാഗമാവുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഹേഷ് നാരായണനുമൊത്ത് ഫഹദിന്റെ നാലാമത്തെ ചിത്രമാണ് ഇത്. ഫാസിലാണ് നിർമാണം. ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്ത് സംവിധാനം ചെയ്തതും നിർമിച്ചതും ഫാസിൽ ആയിരുന്നു. പതിനെട്ട് വർഷങ്ങൾക്കു ശേഷമാണ് അച്ഛനും മകനും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ ഡിസംബർ 24ന് പുറത്തിറങ്ങും.
സിനിമയുടെ ചിത്രീകരണത്തിനിടെ സെറ്റിനു മുകളിൽനിന്നു വീണ ഫഹദിന്റെ മൂക്കിനു പരുക്കേൽക്കുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഷൂട്ടിങ്ങ് നിർത്തി വയ്ക്കേണ്ടി വരികയും ചെയ്തു.
Content Highlights: AR Rahman to score Background music for Fahadh Faasils Malayankunju
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..