ലോകസംഗീത രംഗത്ത് ഇന്ത്യയുടെ അഭിമാനമായ എ. ആര്‍ റഹ്മാന്‌ ഐക്യരാഷ്ട്രസഭയില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ ക്ഷണം. ഐക്യരാഷ്ട്ര സഭയുടെ ജനററല്‍ അസംബ്ലിയിലാണ് റഹ്മാന്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. 

യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് റഹ്മാന്‍. കര്‍ണാടക സംഗീതത്തിലെ ഇതിഹാസം എം.എസ് സുബ്ബലക്ഷ്മിയാണ് ഒന്നാമത്തെയാള്‍. 50 വര്‍ഷം മുന്‍പാണ് സുബലക്ഷ്മിക്കു അവസരം ലഭിക്കുന്നത്. 

ഇന്ത്യയുടെ 70ാം സ്വാതന്ത്യ ദിനത്തില്‍ സുബ്ബലക്ഷ്മിയെ അനുസ്മരിക്കുന്നതിന്റെ ഭാഗമായാണ് റഹ്മാന്‍ ഐക്യരാഷ്ട്ര സഭയില്‍ എത്തുന്നത്. ഇന്ത്യയുടെ യു.എന്‍ അംബാസിഡര്‍ സെയ്ദ് അക്ബറുദ്ദീന്‍ പരിപാടിയെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.