റീമിക്സ് ചെയ്യുമ്പോൾ ​ഗാനങ്ങൾ വികലമാക്കപ്പെടുന്നു, അനിഷ്ടം തുറന്നുപറഞ്ഞ് റഹ്മാൻ


ഗാനങ്ങൾ റീമിക്സ് ചെയ്ത് ഉപയോ​ഗിക്കുന്നതിനോടുള്ള അനിഷ്ടം തുറന്നുപ്രകടിപ്പിച്ചിരിക്കുകയാണ് എ. ആർ. റഹ്മാൻ.

എ.ആർ. റഹ്മാൻ | ഫോട്ടോ: സാബു സ്കറിയ | മാതൃഭൂമി

എ.ആർ. റഹ്മാൻ എന്ന സം​ഗീതജ്ഞനെ സം​ഗീതാസ്വാദകർ അറിയാൻ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു. മുപ്പത് വർഷം മുൻപ് മണിരത്നത്തിന്റെ റോജ എന്ന ചിത്രത്തിൽത്തുടങ്ങിയ ആ പ്രയാണം എത്തിനിൽക്കുന്നതും മറ്റൊരു മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവനിലും. ചിത്രം റിലീസിന് തയ്യാറെടുക്കവേ റീമിക്സ് ​ഗാനങ്ങളേക്കുറിച്ച് പറയുകയാണ് അദ്ദേഹം.

ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ ​ഗാനങ്ങൾ റീമിക്സ് ചെയ്ത് ഉപയോ​ഗിക്കുന്നതിനോടുള്ള അനിഷ്ടം തുറന്നുപ്രകടിപ്പിച്ചിരിക്കുകയാണ് എ. ആർ. റഹ്മാൻ. മറ്റു സം​ഗീതജ്ഞർ റഹ്മാന്റെ ​ഗാനങ്ങൾ റീമിക്സ് ചെയ്ത് ഉപയോ​ഗിക്കുന്നതിനേക്കുറിച്ചായിരുന്നു ചോദ്യം. കൂടുതൽ ശ്രദ്ധിക്കുന്തോറും ആ ​ഗാനവും സം​ഗീതസംവിധായകന്റെ ഉദ്ദേശവും വികലമാക്കപ്പെടുന്നു എന്നായിരുന്നു ഇതിന് എ.ആർ. റഹ്മാന്റെ മറുപടി.



ആളുകൾ പറയുന്നു, ഞാൻ പുനർവിചിന്തനം ചെയ്യുന്നു എന്ന്. നിങ്ങൾ ആരാണ് വീണ്ടും സങ്കൽപ്പിക്കാൻ? മറ്റൊരാളുടെ ജോലി ഏറ്റെടുക്കുന്നതിലും ഞാൻ വളരെ ശ്രദ്ധാലുവാണ്. നിങ്ങൾ എപ്പോഴും മാന്യത പുലർത്തണം. ഇതൊരു ഇരുണ്ട ഭാ​ഗമാണെന്നാണ് ഞാൻ കരുതുന്നത്. നമുക്കത് പരിഹരിക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.

ഞാനും മണിരത്നവും ചെയ്ത ഓരോ പാട്ടും ഇപ്പോഴും ഫ്രെഷ് ആയി തോന്നുന്നുവെന്നും അത് ഡിജിറ്റൽ മാസ്റ്ററിങ് ചെയ്തതിനാലാണെന്നും പൊന്നിയിൻ സെൽവന്റെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ചിന്റെ സമയത്ത് ചില നിർമാതാക്കൾ പറഞ്ഞിരുന്നു. പ്രശംസ ലഭിക്കത്തക്ക മേന്മ ഇപ്പോഴും ആ പാട്ടുകൾക്കുണ്ട്. എല്ലാവരും അത് പറയുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: AR Rahman Latest Interview, AR Rahman about remix songs, Ponniyin Selvan Telugu Songs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented