ഉലകനായകൻ വിത്ത് ഓസ്കാർ നായകൻ എന്ന് ആരാധകർ; കാനിൽ തിളങ്ങി റഹ്മാനും കമൽഹാസനും


1 min read
Read later
Print
Share

ഏറെ നാളുകൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം പുറത്തുവരുന്നത്.

എ.ആർ. റഹ്മാനും കമൽ ഹാസനും കാൻ ചലച്ചിത്രോത്സവത്തിനെത്തിയപ്പോൾ. എ.ആറ്‍. റഹ്മാൻ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച ചിത്രം

75-ാമത് കാൻ ചലച്ചിത്രോത്സവത്തിന് ഔദ്യോ​ഗിക തുടക്കമായി. എല്ലാവരുടേയും കണ്ണുകൾ വർണപ്പൊലിമയേറിയ ഈ വേദിയിലേക്ക് തിരിഞ്ഞുകഴിഞ്ഞു. ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി പ്രമുഖരാണ് കാനിന് എത്തിയിട്ടുള്ളത്. അങ്ങനെയുള്ള രണ്ടുപേരുടെ ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

എ.ആർ. റഹ്മാനും കമൽ ഹാസനുമാണ് ആ താരങ്ങൾ. ഏറെ നാളുകൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം പുറത്തുവരുന്നത്. റഹ്മാൻ തന്റെ ഔദ്യോ​ഗിക ഇൻസ്റ്റാ​ഗ്രാം പേജിലൂടെയാണ് ഈ ചിത്രം പുറത്തുവിട്ടത്. ചിത്രം ഏതായാലും ആരാധകർ ഏറ്റെടുത്തുവെന്നാണ് ചിത്രത്തിന് ലഭിച്ച കമന്റുകൾ‌ സൂചിപ്പിക്കുന്നത്.

ഉലകനായകൻ വിത്ത് ഓസ്കാർ നായകൻ എന്നാണ് ഒരു കമന്റ്. ലെജൻഡ് ലെജൻഡിനൊപ്പം എന്നും ഈ ജോഡി ഒരിക്കൽക്കൂടി ഒരുമിക്കാൻ കാത്തിരിക്കുന്നുവെന്നുമെല്ലാം പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ആർ മാധവൻ, നവാസുദ്ദീൻ സിദ്ദിഖി, കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂർ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും എ.ആർ. റഹ്മാൻ നേരത്തേ പോസ്റ്റ് ചെയ്തിരുന്നു.

Content Highlights: ar rahman shared his picture with kamal haasan, cannes film festival

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Leo

1 min

‘ലിയോ’യുടെ ഓഡിയോ റിലീസ് മാറ്റി: രാഷ്ട്രീയസമ്മർദമെന്ന് ആരോപണം, വിവാദം

Sep 28, 2023


2018 Movie Team

1 min

നാട്ടുകാർ നിന്നെ ഓസ്കർ ജൂഡ് എന്നുവിളിക്കുമെന്ന് ആന്റോ, ചേട്ടനെ ഓസ്‌കർ ആന്റോ എന്നുവിളിക്കുമെന്ന് ജൂഡ്

Sep 28, 2023


ramla beegum

1 min

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

Sep 27, 2023


Most Commented