ഗായകനും സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് നായകനാകുന്ന പുതിയ ചിത്രത്തിന് എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്നു. 

ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ റഹ്മാന്‍ ഒന്‍പത് പാട്ടുകളും പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് മേനോന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ജി.വി പ്രകാശ് നായകനായെത്തുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഒരു വാദ്യകലാകാരന്റെ വേഷത്തിലാണ് ജി.വി പ്രകാശ് എത്തുന്നത്. 

പ്രശസ്ത നാടകകലാകാരന്‍ ചീനു മോഹന്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. റഹ്മാന്റെ സഹോദരി എ.ആര്‍ റെയ്ഹാനയുടെ മകനാണ് ജി.വി പ്രകാശ്.