എ.ആര്‍. റഹ്മാനെതിരേ തെളിവുണ്ട്, അപമാനിക്കാനല്ല- ജി.എസ്.ടി. കമ്മിഷണര്‍


എ.ആർ. റഹ്മാൻ | ഫോട്ടോ: എ.എഫ്.പി

ചെന്നൈ: സേവന നികുതിവെട്ടിപ്പു കേസില്‍ സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാനെതിരേ തെളിവുണ്ടെന്ന് ജി.എസ്.ടി. കമ്മിഷണര്‍. റഹ്മാനെ അപമാനിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കേസല്ല ഇതെന്നും ജി.എസ്.ടി. കമ്മിഷണര്‍ മദ്രാസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.

പലിശയടക്കം 6.79 കോടി രൂപ സേവനനികുതി ഇനത്തില്‍ അടയ്ക്കാന്‍ നിര്‍ദേശിക്കുന്ന നോട്ടീസ് എ.ആര്‍. റഹ്മാന് നല്‍കിയിരുന്നു. ഇതിനെതിരേ റഹ്മാന്‍ ഹര്‍ജി നല്‍കിയിരുന്നു. എതിര്‍ സത്യവാങ്മൂലത്തിലാണ് ജി.എസ്.ടി. കമ്മിഷണര്‍ നടപടിയെക്കുറിച്ച് വിശദീകരിച്ചത്.സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കരാര്‍ അടക്കമുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്. നികുതി ഒഴിവാക്കാന്‍ പല സേവനങ്ങളും റഹ്മാന്‍ വേര്‍തിരിച്ചു കാണിച്ചാണ് നിര്‍മാണ കമ്പനികളില്‍ നിന്ന് പ്രതിഫലം കൈപറ്റിയത്. ഇത് നിയമപരമായി ശരിയല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മൂന്നുവര്‍ഷം മുമ്പാണ് എ.ആര്‍. റഹ്മാനെതിരേ ജി.എസ്.ടി. വിഭാഗം നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിനെതിരേ റഹ്മാന്‍ ഹര്‍ജി സമര്‍പ്പിക്കുകയും തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി അദ്ദേഹത്തിനെതിരായുള്ള നടപടി സ്റ്റേ ചെയ്യുകയുമുണ്ടായി. എന്നാല്‍, ജി.എസ്.ടിയില്‍ അപ്പലെറ്റ് ട്രിബ്യൂണലിനെ സമീപിക്കാതെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ച റഹ്മാന്റെ ഹര്‍ജി തള്ളണമെന്നും സ്റ്റേ നീക്കണമെന്നും ജി.എസ്.ടി. കമ്മിഷണറുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കൂടുതല്‍ രേഖകള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും അടുത്ത നടപടി.

Content Highlights: AR Rahman, tax case, GST commissioner says no intention to damage music directors image


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented