.ആര്‍. റഹ്‌മാന്റെ മകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. റഹ്‌മാന്റെ മൂത്ത മകള്‍ ഖതീജയെ കാണുമ്പോള്‍ തനിക്ക് വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്നും ഒരു കലാ കുടുംബത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകളുടെ ചിന്താഗതിയെ എളുപ്പത്തില്‍ മാറ്റിമറിക്കാന്‍ കഴിയുമെന്നറിയുന്നത് ശരിക്കും സങ്കടകരമാണെന്നും തസ്ലീമ കുറിച്ചു. ഇതിനെതിരേ ഖതീജ മറുപടിയുമായി രംഗത്ത് വന്നതും ചര്‍ച്ചയായിരുന്നു. 

ഇപ്പോള്‍ തസ്ലീമയെ പരോക്ഷമായി പരിഹസിച്ച് ഖതീജ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ഒരു ചിത്രമാണ് വലിയ ചര്‍ച്ചയാകുന്നത്. പിതാവിനും സഹോദരിക്കുമൊപ്പമുള്ള ചിത്രമാണ് ഖതീജ പങ്കുവച്ചത്. 

'ശ്വാസംമുട്ടല്‍' ഇല്ലാതെ സമാധാനത്തോടെ കുടുംബത്തിനൊപ്പം- ഖതീജ കുറിച്ചു. 

ഖതീജയുടെ വസ്ത്രധാരണത്തെക്കുറിച്ച് നേരത്തേയും ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. റഹ്‌മാന്റെ ഭാര്യ സൈറ ബാനുവും ഇളയ മകള്‍ റഹീമയും ബുര്‍ഖ ധരിക്കാറില്ല. മക്കളുടെ വസ്ത്രധാരണം പൂര്‍ണമായും വ്യക്തിപരമാണെന്നും താന്‍ അവരുടെ തിരഞ്ഞെടുപ്പുകളെ ബഹുമാനിക്കുന്നുവെന്നും റഹ്‌മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

തസ്ലിമയ്ക്ക ഖതീജ നല്‍കിയ മറുപടി:
പ്രിയ തസ്ലിമ നസ്റില്‍ എന്റെ വസ്ത്രധാരണത്തില്‍ നിങ്ങള്‍ക്ക് ശ്വാസംമുട്ടല്‍ തോന്നുന്നുവെന്നതില്‍ എനിക്ക് വിഷമമുണ്ട്. യഥാര്‍ത്ഥ ഫെമിനിസം എന്താണ് അറിയാന്‍ ഗൂഗിള്‍ ചെയ്യാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു. കാരണം അത് മറ്റ് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയോ അവരുടെ പിതാക്കന്മാരെ പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്ക്കുകയോ ചെയ്യലല്ല. പിന്നെ നിങ്ങളുടെ പരിശോധനയ്ക്കായി എന്റെ ഫോട്ടോകള്‍ ഞാന്‍ അയച്ചതായും ഓര്‍ക്കുന്നില്ല- ഖതീജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ഒരു വര്‍ഷം മുമ്പ്, മകള്‍ ഖതീജയെ ബുര്‍ഖ ധരിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വാദങ്ങളെ റഹ്‌മാന്‍ തള്ളിക്കളഞ്ഞിരുന്നു. തന്റെ കുടുംബത്തിലെ സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതെന്തും ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞാണ് റഹ്‌മാന്‍ വിമര്‍ശകരുടെ വായടച്ചത്. ഇപ്പോള്‍, ഒരു വര്‍ഷത്തിനുശേഷമാണ് തസ്ലിമ നസ്റിന്‍ ഖതീജയുടെ ഫോട്ടോയും ബുര്‍ഖ ധരിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെയ്ക്കുകയും ചെയ്ത്.

Content Highlights: AR Rahman daughter Khatija trolls Taslima Nasrin, post pictures on Instagram with Family