'ആടുജീവിതം' നേരിട്ടറിയാൻ ജോർദാൻ മരുഭൂമിയിലെത്തി എ ആർ റഹ്മാൻ; വീഡിയോ 


എ.ആർ. റഹ്മാനോടൊപ്പമുള്ള ഫോട്ടോകൾ സംവിധായകൻ ബ്ലെസി നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും വൈറലാവുകയും ചെയ്തിരുന്നു.

എ.ആർ. റഹ്മാൻ ആടുജീവിതത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

വിഷ്വൽ റൊമാൻസിന്റെ ബാനറിൽ പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണം കാണാൻ ജോർദാനിലെ ലൊക്കേഷനിലെത്തിയ എ. ആർ. റഹ്മാൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തിറങ്ങി. അൽജീരിയയിലെ ചിത്രീകരണത്തിന് ശേഷമാണ് ടീം ജോർദാനിൽ എത്തിയത്. മുപ്പത് വർഷങ്ങൾക്ക് ശേഷം ആദ്യമായി എ. ആർ. റഹ്മാൻ മലയാളത്തിൽ സംഗീതം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി ആടുജീവിതത്തിനുണ്ട്.

എ.ആർ. റഹ്മാനോടൊപ്പമുള്ള ഫോട്ടോകൾ സംവിധായകൻ ബ്ലെസി നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും വൈറലാവുകയും ചെയ്തിരുന്നു. 'മരുഭൂമിയുടെ സംഗീതം തേടി' എന്ന കുറിപ്പോടെയായിരുന്നു സംവിധായകൻ അന്ന് റഹ്മാനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. "രണ്ട് ദിവസത്തേക്ക് ഫോണും ഇൻ്റർനെറ്റും ഇല്ല, കുറെ ഒട്ടകങ്ങളും ആടും മാത്രം കൂട്ടിന്..." എന്ന കുറിപ്പോടെ റഹ്മാനും ചിത്രീകരണ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു.

എ.ആർ. റഹ്മാനും സംവിധായകൻ ബ്ലെസ്സിയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

കഴിഞ്ഞ ജൂൺ മാസമായിരുന്നു ചിത്രത്തിൻ്റെ നാല് വർഷത്തിലധികം നീണ്ടുനിന്ന ഏറെ പ്രതിസന്ധികൾ നിറഞ്ഞ ആഫ്രിക്കൻ ചിത്രീകരണം അവസാനിപ്പിച്ച് ആടുജീവിതം ടീം തിരിച്ചെത്തിയത്. ചിത്രീകരണ സ്ഥലത്തെ അതികഠിനമായ ചൂട് അണിയറ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിതന്നെ ആയിരുന്നു. അൽജീരിയയിലും ജോർദ്ദാനിലുമുള്ള ഷൂട്ടിംഗിന് ശേഷവും രണ്ട് ദിനങ്ങൾ കേരളത്തിലെ പത്തനംതിട്ടയിൽ ഏതാനും രംഗങ്ങൾ ചിത്രീകരണം തുടർന്നിരുന്നു.

അഞ്ച് വർഷങ്ങൾക്ക് മുൻപ് 2017-ൽ ആയിരുന്നു ചിത്രം ഔദ്യോഗികമായി കേരളത്തിൽ ചിത്രീകരണമാരംഭിച്ചത്. ഇത്രയും നീളമേറിയ ചിത്രീകരണ കാലഘട്ടം നേരിട്ട ഒരു ഇന്ത്യൻ ചിത്രം അപൂർവമാണ്. കോവിഡ് അനുബന്ധ സാഹചര്യങ്ങൾ ചിത്രീകരണത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.

എ.ആർ. റഹ്മാനും പൃഥ്വിരാജും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ബെന്യാമിന്റെ അന്തർദേശിയ തലത്തിൽ തന്നെ പ്രശസ്തമായ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നജീബ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. അമല പോൾ ആണ് ചിത്രത്തിലെ നായിക. ശ്രീകർ പ്രസാദ് ചിത്രസംയോജനവും കെ.യു. മോഹനൻ, സുനിൽ കെ. എസ് എന്നിവർ ഛായാഗ്രഹണവും നിർവഹിക്കുന്നു.

1992-ൽ പുറത്തിറങ്ങിയ മോഹൻലാൽ - സംഗീത് ശിവൻ ടീമിൻ്റെ 'യോദ്ധ' എന്ന ചിത്രത്തിനുവേണ്ടിയാണ് അവസാനമായി എ.ആർ. റഹ്മാൻ മലയാളത്തിൽ സംഗീതസംവിധാനം നിർവ്വഹിച്ചത്. ആടുജീവിതത്തിൽ നാലു പാട്ടുകളാണുള്ളത് വരികൾ ഒരുക്കിയിരിക്കുന്നത് റഫീഖ് അഹമ്മദ്.

എ.ആർ. റഹ്മാൻ ആടുജീവിതം ലൊക്കേഷനിൽ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

സൗണ്ട് ഡിസൈനിംഗ്: റസൂൽ പൂക്കുട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റോബിൻ ജോർജ്, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, മേയ്ക്കപ്പ്: രഞ്ജിത് അമ്പാടി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രിൻസ് റാഫേൽ, ലൈൻ പ്രൊഡ്യൂസർ: സുഷിൽ തോമസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രഭാകർ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡോമിനിക്. വാർത്താ പ്രചരണം: മഞ്ജു ഗോപിനാഥ്‌.

Content Highlights: ar rahman at aadujeevitham location, prithviraj sukumaran, blessy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented