അപ്പാത്ത എന്ന ചിത്രത്തിൽ ഉർവശി
മുംബൈ: പ്രിയദർശന്റെ അപ്പാത്ത എന്ന ചിത്രത്തിന്റെ പ്രദർശനത്തോടെ മുംബൈയിൽ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ചലച്ചിത്രമേളയ്ക്ക് തുടക്കമായി. ജനുവരി 31-ന് സമാപിക്കും. നരിമാൻ പോയന്റിലെ ജാംഷെഡ് ബാബ തിയേറ്ററിലാണ് ഉദ്‌ഘാടനം നടന്നത്.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് സഹകരിച്ചാണ് ചലച്ചിത്രമേള നടക്കുന്നത്.പ്രിയദർശന്റെ തമിഴ് ചിത്രത്തിൽ ഉർവശിയാണ് നായിക. ഉർവശിയുടെ 700-ാമത്തെ ചിത്രം കൂടിയാണിത്. നിറഞ്ഞ സദസ്സിലാണ് ചിത്രപ്രദർശനം നടന്നത്.
മത്സരവിഭാഗത്തിൽ 14 ചിത്രങ്ങളുണ്ട്. വിവിധ വിഭാഗങ്ങളിലായി 57 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. അരവിന്ദന്റെ ചിദംബരവും ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.
Content Highlights: appatha movie by priyadarshan starring urvashi, shanghai corporation organisation film festival
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..