'പോയിൻ്റ് റേഞ്ച്' മോഷൻ പോസ്റ്ററിൽ നിന്ന്
യുവനടൻ അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പോയിൻ്റ് റേഞ്ച്'ൻ്റെ പൂജയും മോഷൻ പോസ്റ്റർ ലോഞ്ചും നടന്നു. തിയ്യാമ്മ പ്രൊഡക്ഷൻസ്, ഡി.എം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ശരത്ത് അപ്പാനി, ഷിജി മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ആക്ഷൻ ത്രില്ലർ ചിത്രമായ 'പോയിൻ്റ് റേഞ്ച്' മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ റിലീസായിട്ടാണ് ചിത്രമൊരുക്കുന്നത്. സെപ്റ്റംബർ ആദ്യവാരത്തിൽ പോണ്ടിച്ചേരിയിൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഗോവ, മാഹി, ചെന്നൈ, കൊച്ചി, ട്രിച്ചി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടത്തുന്നത്. റിയാസ് ഖാൻ, ഷാജു നവോദയ, അരിസ്റ്റോ സുരേഷ്, ചാർമിള തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ ഭാഗമാകും.
ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ പാർട്ണർമാരിൽ ഒരാളായ ബോണി അസ്സനാർ ആണ് ഈ ചിത്രത്തിനായി തിരക്കഥയും ക്രിയേറ്റീവ് സംവിധാനവും നിർവഹിക്കുന്നത്. മിഥുൻ സുബ്രൻ കഥ എഴുതിയിരിക്കുന്ന ചിത്രത്തിൻ്റെ സഹ നിർമാതാക്കൾ ബി.ആർ.എസ് ക്രിയേഷൻസ് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: സികെഡിഎൻ ഫിലിംസ്, 3D ക്രാഫ്റ്റ്. റോബിൻ തോമസാണ് ചിത്രത്തിൻ്റെ പ്രോജക്ട് ഡിസൈനർ. പ്രൊഡക്ഷൻ മാനേജർ: സോണിയൽ വർഗീസ്,
ബിമൽ പങ്കജ്, പ്രദീപ് ബാബു എന്നിവർ സംഗീതം ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഫ്രാൻസിസ് ജിജോയും, അജയ് ഗോപാലും ചേർന്നാണ്. ടോൺസ് അലക്സാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവി നായർ, അസോസിയേറ്റ് ഡയറക്ടർ: അനീഷ് റൂബി, അസോസിയേറ്റ് ഡി.ഒ.പി: ജിജോ ഭാവചിത്ര, ലൊകേഷൻ മാനേജർ: നസീം കാസിം, കൊറിയോഗ്രാഫി: സുനിൽ കൊച്ചിൻ, മേക്കപ്പ്: മായ മാധു, ആക്ഷൻ: ഡ്രാഗൺ ജിറോഷ്, കലാസംവിധാനം: ഷെരീഫ് ckdn, ഡിസൈൻസ്: ദിനേശ് അശോക്, സ്റ്റുഡിയോ: ഹൈ ഹോപ്സ്, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: പ്രശാന്ത് ഐ-ഐഡിയ, മാർക്കറ്റിംഗ്: താസ ഡ്രീം ക്രീയേഷൻസ്.
Content Highlights: appani sarath starring point range motion poster out, malayalam new pan indian movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..