ടീസറിൽ നിന്ന്
അപ്പാനി ശരത് കേന്ദ്ര കഥാപാത്രമായെത്തുന്ന ആദിവാസിയുടെ (ദി ബ്ലാക്ക് ഡെത്ത്) ടീസർ പുറത്തിറങ്ങി. മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനിപ്പിച്ച മധുവിന്റെ മരണമാണ് ആദിവാസിയിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നത്.
ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. സോഹന്‍ റോയ് നിര്‍മ്മിക്കുന്ന ചിത്രം വിജീഷ് മണിയാണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരന്‍മാരും അണിനിരക്കുന്നുണ്ട്. വിശപ്പും, വര്‍ണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്‌നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ് ആണ്. പി മുരുഗേശ്വരന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.
എഡിറ്റിങ്ങ്- ബി ലെനിന്‍, സംഭാഷണം- എം. തങ്കരാജ്, ഗാനരചന ചന്ദ്രന്‍ മാരി, ക്രിയേറ്റീവ് കോണ്‍ടിബൂട്ടര്‍- രാജേഷ് ബി, പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍- ബാദുഷ, ലൈന്‍ പ്രൊഡുസര്‍- വിഹാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മാരുതി ക്രിഷ്, ആര്‍ട്ട് ഡയറക്ടര്‍- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂമര്‍- ബുസി ബേബി ജോണ്‍
Content Highlights : Appani Sarath In Aadhivaasi movie Teaser Vijeesh Mani
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..