Monica
നടൻ അപ്പാനി ശരത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ്സീരീസ് 'മോണിക്ക' യുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി. കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോർത്തിണക്കി ഒരുക്കുന്ന മോണിക്കയിൽ അപ്പാനി ശരത്തും ഭാര്യ രേഷ്മ ശരത്തുമാണ് കേന്ദ്രകഥാപാത്രങ്ങൾ.
ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂർത്തങ്ങളിലൂടെയാണ് ഇതിൻറെ കഥ സഞ്ചരിക്കുന്നത്. തമാശയാണ് മോണിക്കയുടെ കേന്ദ്രപ്രമേയം. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് തന്നെയായിരുന്നു 'മോണിക്ക'യുടെ ചിത്രീകരണം. ചിത്രം ഉടനെ പുറത്തിറങ്ങും.
അഭിനേതാക്കൾ - ശരത്ത് അപ്പാനി, രേഷ്മ ശരത്ത്, സിനോജ് വർഗ്ഗീസ്, മനു എസ് പ്ളാവിള, കൃപേഷ് അയ്യപ്പൻകുട്ടി, (കണ്ണൻ) ഷൈനാസ് കൊല്ലം, രചന, സംവിധാനം- ശരത്ത് അപ്പാനി, നിർമ്മാണം-വിഷ്ണു, തിരക്കഥ, സംഭാഷണം- മനു എസ് പ്ലാവില, ക്യാമറ-സിബി ജോസഫ്, വിസൺ പാറമേൽ ജയപ്രകാശ്.എഡിറ്റിംഗ് & ഡി ഐ - ഫ്രാൻസിസ് ലൂയിസ്, സംഗീതം, പശ്ചാത്തല സംഗീതം - വിപിൻ ജോൺസ്. ഗാനരചന- ശരത്ത് അപ്പാനി (മലയാളം) ദിവ്യ വിഷ്ണു (ഇംഗ്ലീഷ്), ടൈറ്റിൽ സോങ്ങ് - അക്ഷയ്, ഗായിക - മായ അമ്പാടി, ആർട്ട് - കൃപേഷ് അയ്യപ്പൻകുട്ടി(കണ്ണൻ), അസോസിയേറ്റ് ഡയറക്ടർ - ഇർഫാൻ മുഹമ്മദ്. വിപിൻ ജോൺസ്,ക്യാമറ അസിസ്റ്റൻറ് - ജോമോൻ കെ പി, സിങ്ക് സൗണ്ട്-ശരത്ത് ആര്യനാട്, സ്റ്റിൽസ്-തൃശ്ശൂർ കനേഡിയൻ, പ്രൊഡക്ഷൻ മാനേജർ- അഫ്സൽ അപ്പാനി, കോസ്റ്റ്യൂംസ് -അഫ്രീൻ കല്ലേൻ, കോസ്റ്റ്യും അസിസ്റ്റൻറ് - സാബിർ സുലൈമാൻ & ഹേമ പിള്ള, പി ആർ ഒ- പി ആർ സുമേരൻ
content highlights : appani sarath directorial web series monica
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..