സണ്ണി വെയ്ന്‍ നായകനാകുന്ന 'അപ്പന്‍' വന്‍തുകക്ക് സ്വന്തമാക്കി സോണി ലിവ്


സിനിമയുടെ പോസ്റ്റർ

സണ്ണി വെയ്ന്‍ നായകനാകുന്ന 'അപ്പന്‍' ഗംഭീര റിലീസിന് ഒരുങ്ങുന്നു. ടൈനി ഹാന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മജു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജോസ്‌കുട്ടി മഠത്തില്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എന്നിവര്‍ ചേര്‍ന്നാണ്. . 'അപ്പന്‍' ന്റെ പ്രദര്‍ശനാവകാശം വന്‍ തുകക്കാണ് ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ് സ്വന്തമാക്കിയിരിക്കുന്നത്.

സണ്ണി വെയ്ന്‍ ഇതുവരെ അവതരിപ്പിച്ചതില്‍ വെച്ച് തികച്ചും വ്യത്യസ്ഥമായ രൂപത്തിലും ഭാവത്തിലുമാണ് 'അപ്പന്‍'നില്‍ എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. ഇമോഷണല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം അച്ഛന്‍-മകന്‍ ബന്ധത്തിന്റെ പ്രത്യേകതയ്ക്ക് ഒപ്പം ഒരു കുടുംബത്തിന്റെ മുഴുവന്‍ കഥയും കൂടിയാണ് പങ്കുവയ്ക്കുന്നത്. മജുവും ആര്‍ ജയകുമാറും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഇതേ നിര്‍മ്മാതക്കളുടെ 'വെള്ളം' എന്ന സിനിമയ്ക്ക് 2 സംസ്ഥാന അവാര്‍ഡും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ 'വെള്ളം' സിനിമയ്ക്ക് ശേഷമെത്തുന്ന 'അപ്പന്‍' അതിലും വലിയ പ്രതീക്ഷ പുലര്‍ത്തിയാണ് റിലീസിനെത്തുന്നത്.

വനത്തോട് ചേര്‍ന്ന് കിടക്കുന്ന മലയോരഗ്രാമത്തില്‍ പച്ചപ്പിന്റെ മനോഹാരിതയില്‍ റബ്ബര്‍ മരങ്ങളുടെ ഇടയില്‍ കുടുംബമായി ജീവിക്കുന്ന സണ്ണി വെയ്‌നിന്റെ കഥാപാത്രത്തിന്റെ ജീവിതം കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. അലന്‍സിയര്‍ ലേ ലോപ്പസാണ് 'അപ്പന്‍' നിലെ ടൈറ്റില്‍ കഥാപാത്രമായ അപ്പനെ അസാമാന്യ വേഷപകര്‍ച്ചയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനയിച്ച ഓരോ കഥാപാത്രത്തിനും തന്റെതായ കയ്യൊപ്പ് പകര്‍ത്തിയ നടന്മാരില്‍ ഒരാളാണ് അലന്‍സിയര്‍ ലേ ലോപ്പസ്. നീണ്ട ഇടവേളയ്ക്ക് ശേഷം അനന്യ സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സാധാരണ നാട്ടിന്‍പുറത്തുകാരി വീട്ടമ്മയുടെ വേഷത്തിലാണ് അനന്യ പ്രത്യക്ഷപെടുന്നത്. ഗ്രേസ് ആന്റണിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സണ്ണി വെയ്‌നും ഗ്രെയ്സ് ആന്റണിയും അലന്‍സിയര്‍ന്റെ മക്കളായെത്തുമ്പോള്‍ അനന്യയും വിജിലേഷും മരുമക്കളുടെ വേഷവും പോളി വത്സന്‍ അലന്‍സിയറുടെ ഭാര്യയുടെ വേഷവും കൈകാര്യം ചെയ്തിരിക്കുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം നെഗറ്റീവ് സ്വഭാവമാണ് പുലര്‍ത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തൊടുപുഴയിലായിരുന്നു പ്രധാന ലൊക്കേഷന്‍.

ചിത്രത്തിന്റെ പ്രിവ്യു ഷോ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. തിരക്കഥാകൃത്ത് രഘുനാഥ് പലേരിയും നിരൂപകരും ചിത്രം അതിഗംഭീരമെന്നാണ് പറയുന്നത്. മലയാളത്തില്‍ ഇതുവരെ കാണാത്ത പ്രമേയമെന്നും അവകാശപ്പെടുന്നവരുണ്ട്. അരയ്ക്ക് കീഴെ തളര്‍ച്ച ബാധിച്ച് കട്ടിലില്‍ വിശ്രമജീവിതത്തില്‍ കഴിയുന്ന അപ്പന്റെ സ്വത്തിനായി അപ്പന്റെ മരണം കാത്ത് കഴിയുന്ന ഭാര്യയുടേയും മക്കളുടെയും മരുമക്കളുടെയും കുടുംബ ജീവിതത്തിലെ കാഴ്ചകളാണ് ചിത്രത്തിന്റെ പ്രമേയം.


പപ്പു, വിനോദ് ഇല്ലമ്പള്ളി എന്നിവര്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വഹിച്ച ചിത്രത്തിന് ഡോണ്‍ വിന്‍സെന്റാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ അലി, വിനായക് ശശികുമാര്‍ എന്നിവരുടെതാണ് വരികള്‍. ആര്‍ട്ട് കൃപേഷ് അയ്യപ്പന്‍കുട്ടി. മേക്കപ്പ് റോണക്സ് സേവിയര്‍. ടൈറ്റില്‍ ഷിന്റോ. പോസ്റ്റര്‍ ഡിസൈനര്‍ ഷിബിന്‍ സി ബാബു. ഡിസൈന്‍സ് മുവീ റിപ്പബ്ലിക്. പി.ആര്‍.ഒ- മഞ്ജു ഗോപിനാഥ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം. ആര്‍. പ്രൊഫഷണല്‍.

Content Highlights: Appan Movie, Sony Live OTT Platform Maju Ananya Alencier

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented