സണ്ണി വെയിൻ, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമായ അപ്പന്റെ ട്രെയ്ലർ പുറത്തിറങ്ങി. ടാപ്പിങ്ങ് തൊഴിലാളിയായി സണ്ണിയെത്തുന്ന ചിത്രത്തിൽ താരത്തിന്റെ അച്ഛനായി വേഷമിടുന്നത് അലൻസിയറാണ്. 

ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി വെയിൻ പ്രൊഡക്ഷൻസുമായി ചേർന്ന്  നിർമ്മിക്കുന്ന ചിത്രമാണ് 'അപ്പൻ'. തൊടുപുഴയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

മജുവാണ് അപ്പന്റെ സംവിധാനം നിർവഹിക്കുന്നത്. മജുവിന്റെ തന്നെയാണ് കഥയും. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.  

മലയോര ഗ്രാമത്തിലെ ഒരു അപ്പൻ്റെയും മോൻ്റെയും അവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിൻ്റെ കഥാപരിസരം. റിയലിസ്റ്റിക് കോമഡികളുടെ സൂചന നൽകികൊണ്ടുള്ള ചിത്രത്തിൻ്റെ ട്രൈലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. 

ചിത്രത്തിന്റെ തിരക്കഥ ആർ. ജയകുമാറും മജുവും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം പപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റർ കിരൺ ദാസ്, സംഗീതം ഡോൺ വിൻസെന്റ്, സിങ്ക് സൗണ്ട് ലെനിൻ വലപ്പാട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീപു ജി പണിക്കർ, മേക്കപ്പ് റോണെക്സ് സേവ്യർ, ആർട്ട് കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷൻ മാനേജർ സുരേഷ്, സ്റ്റിൽസ് റിച്ചാർഡ്, ഡിസൈൻസ് മൂവി റിപ്പബ്ലിക്‌, പി.ആർ.ഒ. മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്‌: എം. ആർ. പ്രൊഫഷണൽ.

Content Highlights : Appan movie poster Sunny wayne Alancier