-
മുംബൈ: കുടുംബത്തിലെ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകൾ സീൽ ചെയ്തു. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ എന്നിവർക്ക് പിന്നാലെ ഐശ്വര്യ റായ്ക്കും മകൾ ആരാധ്യയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ബച്ചന്റെ വസതികളായ ജൽസ, ജനക്, പ്രതീക്ഷ, വത്സ എന്നിവ സീൽ ചെയ്തതായും പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണുകളാക്കിയതായും ബോംബെ മെട്രോ കോർപ്പറേഷൻ അസിസ്റ്റന്റ് മുനിസിപ്പൽ കമ്മിഷണർ വിശ്വാസ് മോട്ടെ അറിയിച്ചത്. ഇതിന് പുറമേ മുപ്പത് പേരെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി ക്വാറന്റീൻ ചെയ്തിട്ടുണ്ട്.
ബച്ചന്റെ സ്റ്റാഫുകളിൽ 16 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഇതിൽ സെക്യൂരിറ്റി ജീവനക്കാരും വീട്ട്ജോലിക്കാരും ഉൾപ്പെടുന്നു. ഇവരുടെ പരിശോധനാഫലം പുറത്ത് വരാനുണ്ട്.
കുടുംബത്തിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത് അമിതാഭ് ബച്ചനാണ്. കോവിഡ് സ്ഥിരീകരിച്ച കാര്യം ബച്ചൻ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. താനുമായി കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തിയ എല്ലാവരും പരിശോധന നടത്തണമെന്ന് ബച്ചൻ ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ അസുഖം സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി അഭിഷേകും രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യയ്ക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നത്.
Content Highlights : Apart from Jalsa Amitabh Bachchans three other properties sealed 30 person in high risk contacts
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..