കാപ്പയുടെ സെറ്റിൽ അപർണ്ണാ ബാലമുരളിക്ക് ജന്മദിനാഘോഷം


കേക്ക് മുറിച്ച് യൂണിറ്റംഗങ്ങൾ എല്ലാവരും ചേർന്ന് അപർണ്ണക്ക് ജൻമദിനാശംസകൾ നേർന്നു. സദ്യയും ഒരുക്കിയിരുന്നു.

കാപ്പയുടെ സെറ്റിൽ നടന്ന അപർണ്ണാ ബാലമുരളിയുടെ ജന്മദിനാഘോഷം

അപർണ്ണ ബാലമുരളിയുടെ ജൻമദിനത്തിന് ഇക്കുറി ഏറെ പ്രാധാന്യമുണ്ട്. സൂര്യ നായകനായ സൂററൈ പോട്ര് എന്ന തമിഴ് ചിത്രത്തിലൂടെ ഇന്ത്യയിലെ ഏറ്റം മികച്ച നടിക്കുള്ള പുരസ്ക്കാരത്തിനർഹയായതിനു ശേഷം കടന്നു വരുന്ന ജൻമദിനമായിരുന്നു സെപ്റ്റംബർ പതിനൊന്ന്. ഈ ദിവസത്തിൽ അപർണ്ണ തിരുവനന്തപുരത്ത് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു.

അപർണ്ണയുടെ ജൻമദിനമാണന്നറിഞ്ഞതോടെ നിർമ്മാതാക്കളായ ജിനു.വി.ഏബ്രഹാമും ഡോൾവിനും ചേർന്ന് ലളിതമായെങ്കിലും ഒരാഘോഷം സംഘടിപ്പിച്ചു. കേക്ക് മുറിച്ച് യൂണിറ്റംഗങ്ങൾ എല്ലാവരും ചേർന്ന് അപർണ്ണക്ക് ജൻമദിനാശംസകൾ നേർന്നു. സദ്യയും ഒരുക്കിയിരുന്നു.

ശംഖുമുഖം കടപ്പുറത്തിനടുത്തുള്ള ഒരു വലിയ ബം​ഗ്ലാവിലായിരുന്നു ചടങ്ങു നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെയായിരുന്നു കാപ്പയുടെ ചിത്രീകരണം നടന്നു വന്നത്. ജിനു.വി.എബ്രഹാം, ഷാജി കൈലാസ്, ബിജു പപ്പൻ എന്നിവർ ആശംസകൾ നേർന്നു. തൻ്റെ ജൻമദിനത്തിൽ പങ്കാളിയായവരോട് അപർണ്ണ നന്ദി അറിയിച്ചു.

പൃഥ്വിരാജും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. പി.ആർ.ഓ: വാഴൂർ ജോസ്.

Content Highlights: aparna balamurali's birth day celebration, kaapa movie shooting, shaji kailas and jinu v abaraham

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented