ഇനി ഉത്തരം സിനിമയുടെ സെറ്റിൽ ദേശീയ പുരസ്കാരനേട്ടം ആഘോഷിക്കുന്ന അപർണാ ബാലമുരളി
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരനേട്ടം അപർണ ബാലമുരളി ആഘോഷിച്ചത് പുതിയ ചിത്രത്തിന്റെ സെറ്റിൽ. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' എന്ന ചിത്രത്തിന്റെ പൊള്ളാച്ചിയിലെ ലൊക്കേഷനിൽ സഹപ്രവർത്തകർ ചേർന്ന് താരത്തെ അനുമോദിച്ചു. സംവിധായകന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുരം പങ്കുവെച്ച് അണിയറ പ്രവർത്തകരെല്ലാം ആഘോഷത്തിൽ പങ്കെടുത്തു.
അപർണ്ണ ബാലമുരളി, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തു നാഥ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും താരനിരയിലുണ്ട്. എ ആന്റ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. രഞ്ജിത് ഉണ്ണിയാണ് തിരക്കഥയും സംഭാഷണവുമെഴുതുന്നത്.
വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു. എഡിറ്റർ-ജിതിൻ ഡി കെ. പ്രൊഡക്ഷൻ കൺട്രോളർ -റിന്നി ദിവാകർ, വിനോഷ് കൈമൾ, കല-അരുൺ മോഹനൻ, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ്-ജെഫിൻ ബിജോയ്, പരസ്യകല-ജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായൺ, പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിങ്-H20 Spell.
പി ആർ ഒ-എ എസ് ദിനേശ്
Content Highlights: aparna balamurali on winning best actress, national film awards 2020, soorarai pottru


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..