സൂപ്പർഹിറ്റ് തമിഴ് ചിത്രം സൂരരൈ പോട്രുവിന് ശേഷം അപർണ ബാലമുരളി നായികയായെത്തുന്ന പുതിയ മലയാള ചിത്രം പ്രഖ്യാപിച്ചു. ഉല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ പൃഥ്വിരാജ് പുറത്ത് വിട്ടു.

പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യുന്ന 'ഉല' സിക്സ്റ്റീൻ ഫ്രെയിംസിന്റെ ബാനറിൽ ജിഷ്ണു ലക്ഷ്മൺ ആണ് നിർമിക്കുന്നത്. തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന ചിത്രം മേയ് അവസാന വാരത്തിൽ ഷൂട്ടിങ് ആരംഭിക്കും.

പ്രവീൺ പ്രഭാറാമിനൊപ്പം സുജിൻ സുജാതനും ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഓപ്പറേഷൻ ജാവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ് 'ഉല'. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ ആരൊക്കെയാണെന്ന് അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും.

content highlights : aparna balamurali new movie ula First Look Poster