നീരജ് മാധവും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന സുന്ദരി ​ഗാർഡൻസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചാർളി ഡേവിസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സലിം അഹമ്മദ് ആണ്.

അൽഫോൺസ് ജോസഫ് ആണ് ചിത്രത്തിന് സം​ഗീതം പകരുന്നത്. ഛായാ​ഗ്രഹണം- സ്വരൂപ് ഫിലിപ്. 

നെറ്റ്ഫ്ലിക്സ് റീലീസായെത്തിയ ഹിന്ദി ആന്തോളജി ചിത്രം ഫീൽസ് ലൈക്ക് ഇഷ്കിലാണ് നീരജ് ഒടുവിൽ വേഷമിട്ടത്. കാ, എന്നിലെ വില്ലൻ, പാതിര കുർബാന എന്നീ ചിത്രങ്ങൾ നീരജിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

സൂരരൈ പോട്ര്, തീതും നൻട്രും എന്നീ തമിഴ് ചിത്രങ്ങളാണ് അപർണയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഉല ആണ് താരം നായികയായെത്തുന്ന പുതിയ ചിത്രം. ഇതുകൂടാതെ അശോക് സെൽവൻ, കാർത്തി എന്നിവരുടെ നായികയായി രണ്ട് തമിഴ് ചിത്രങ്ങളും അപർണയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

content hIghlights : Aparna Balamurali And Neeraj Madhav in Sundari Gardens, First Look